കുവൈത്ത് സിറ്റി – കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണമുണ്ടായതായി കുവൈത്ത് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ വക്താവ് അബ്ദുല്ല അല്‍റാജ്ഹി അറിയിച്ചു. വിമാനത്താവളത്തിലെ കുവൈത്ത് ഏവിയേഷന്‍ ഫ്യൂവലിംഗ് കമ്പനി (കാഫ്‌കോ) ഇന്ധന ടാങ്കുകള്‍ ലക്ഷ്യമിട്ടാണ് ഇറാനും അനുബന്ധ സായുധ ഗ്രൂപ്പുകളും ആക്രമണങ്ങള്‍ നടത്തിയത്. ഇതിന്റെ ഫലമായി ഇന്ധന ടാങ്കുകളില്‍ വലിയ തീപിടുത്തമുണ്ടായി. ആക്രമണത്തില്‍ വിമാനത്താവളത്തിലെ കാഫ്‌കോ ഇന്ധന ടാങ്കുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. എമര്‍ജന്‍സി സംഘങ്ങളും ബന്ധപ്പെട്ട വകുപ്പുകളും സംഭവത്തില്‍ ഉടന്‍ പ്രതികരിച്ചു. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, വസ്തുവകകള്‍ക്ക് മാത്രമാണ് നാശനഷ്ടങ്ങള്‍ നേരിട്ടതെന്നും ആര്‍ക്കും പരിക്കില്ലെന്നും അബ്ദുല്ല അല്‍റാജ്ഹി സ്ഥിരീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



