കുവൈത്ത് സിറ്റി – കുവൈത്തില്‍ നഗരങ്ങള്‍ക്കകത്ത് കാറുമായി വെറുതെ കറങ്ങിനടക്കുന്നവര്‍ക്ക് ഇനി പിഴ ലഭിക്കും. പുതിയ ട്രാഫിക് നിയമ പ്രകാരം ന്യായീകരണമില്ലാതെ നഗരങ്ങളില്‍ കാറുകളില്‍ ചുറ്റിസഞ്ചരിക്കുന്നത് നിയമ ലംഘനമായി കണക്കാക്കപ്പെടുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
കോടതിക്ക് സമര്‍പ്പിക്കുന്ന സാഹചര്യങ്ങളില്‍ ഈ നിയമ ലംഘനത്തിന് 30 കുവൈത്തി ദീനാര്‍ മുതല്‍ 50 കുവൈത്തി ദീനാര്‍ വരെ പിഴ ലഭിക്കും. കോടതിക്ക് കൈമാറാതെ അനുരഞ്ജനത്തില്‍ ഒത്തുതീര്‍ക്കുന്ന പക്ഷം 15 കുവൈത്തി ദീനാറാണ് പിഴയായി അടക്കേണ്ടിവരിക. ഈ നിയമ ലംഘനത്തിന് തടവ് ശിക്ഷ ലഭിക്കില്ലെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group