കുവൈത്ത് സിറ്റി – പ്രശസ്ത കുവൈത്തി സീരിയന്‍ നടന്‍ ദാവൂദ് ഹുസൈന്റെയും ഗായിക നവാല്‍ അല്‍കുവൈത്തിയയുടെയും കുവൈത്ത് പൗരത്വം റദ്ദാക്കി ഉത്തരവിറക്കി. ഇരുവര്‍ക്കും പൗരത്വം ലഭിച്ചതിന്റെ ഫലമായി പൗരത്വം ലഭിച്ച മക്കള്‍ അടക്കമുള്ള ബന്ധുക്കളുടെയും പൗരത്വം റദ്ദാക്കിയതായി ഔദ്യോഗിക ഗസറ്റില്‍ പരസ്യപ്പെടുത്തിയ ഉത്തരവ് വ്യക്തമാക്കി.
വ്യാജ വിവരങ്ങള്‍ സമര്‍പ്പിച്ചും വളഞ്ഞ വഴികളിലൂടെയും കുവൈത്ത് പൗരത്വം നേടിയ 3,053 പേരുടെ കൂടി പൗരത്വം റദ്ദാക്കി, അനധികൃത രീതിയില്‍ കുവൈത്ത് പൗരത്വം നേടിയവരുടെ കേസുകള്‍ പഠിക്കാന്‍ രൂപീകരിച്ച സുപ്രീം കമ്മിറ്റി ഇന്ന് ഉത്തരവുകളിറക്കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ 3,035 പേര്‍ വനിതകളാണ്.
ഇവര്‍ക്ക് പൗരത്വം ലഭിച്ചതിന്റെ ഫലമായി പൗരത്വം ലഭിച്ച ബന്ധുക്കളുടെയും കുവൈത്ത് പൗരത്വം റദ്ദാക്കിയിട്ടുണ്ട്. ആയിരക്കണക്കിനാളുകളുടെ കുവൈത്ത് പൗരത്വം റദ്ദാക്കാന്‍ സമീപ മാസങ്ങളില്‍ സുപ്രീം കമ്മിറ്റി തീരുമാനിക്കുകയും ഇത് മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തിരുന്നു.
ക്യാപ്.
ദാവൂദ് ഹുസൈന്‍, നവാല്‍ അല്‍കുവൈത്തിയ