കുവൈത്ത് സിറ്റി– പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അഞ്ച് വർഷമായി ഉയർത്താൻ മന്ത്രിസഭാ തീരുമാനം. ഇതുവരെ മൂന്ന് വർഷമായിരുന്നു ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി. കുവൈത്ത് അല്ലെങ്കിൽ ഗൾഫ് പൗരന്മാർക്കുള്ള ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി 10 വർഷത്തിൽ നിന്ന് 15 വർഷമായും ഉയർത്തി. എവിടെയും പൗരത്വമില്ലാത്ത ആളുകളുടെ ലൈസൻസിന്റെ കാലാവധി അവരുടെ ഐഡിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവരുടെ ഐഡി കാലഹരണപ്പെടുമ്പോൾ ഡ്രൈവിംഗ് ലൈസൻസും കാലഹരണപ്പെടും.
മാസങ്ങള്‍ക്ക് മുമ്പ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് പുറപ്പെടുവിച്ച തീരുമാനപ്രകാരം പ്രവാസികളുടെ കാലാവധി മൂന്ന് വര്‍ഷമായി ഉയര്‍ത്തിയിരുന്നു. എന്നാൽ ഇപ്പോൾ അത് അഞ്ച് വർഷമായി വർധിപ്പിച്ചു. തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group