Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 10
    Breaking:
    • യുഎഇയിൽ എമർജൻസി അലർട്ടിൻ്റെ ശബ്ദം മാറും
    • കുവൈത്ത് ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തി; ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യം
    • ഖത്തറില്‍ ഡ്രോണ്‍ വിലക്ക് ലംഘിച്ച അഞ്ചു പേര്‍ അറസ്റ്റില്‍
    • മുജ്തബ ഖാംനഇക്ക് പരിക്കേറ്റതായി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍
    • മനാമയില്‍ യുവതി കൊല്ലപ്പെട്ടു; എട്ടു പേര്‍ക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കുവൈത്ത് ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തി; ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യം

    രാജ്യത്തിന്റെ സുരക്ഷ, പരമാധികാരം, സ്ഥിരത എന്നിവയില്‍ കൈകടത്താന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് കുവൈത്ത് അമീര്‍
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/03/2026 Gulf Kuwait Latest Top News 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് കുവൈത്തിനെതിരെ ഇറാന്‍ നടത്തിയ തുടര്‍ച്ചയായ ആക്രമണത്തെ തുടര്‍ന്ന്, കുവൈത്ത് വിദേശ മന്ത്രാലയം കുവൈത്തിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ടുട്ടുഞ്ചിയെ വിളിച്ചുവരുത്തി രേഖാമൂലം പ്രതിഷേധം അറിയിച്ചു. ഈ ആക്രമണം കുവൈത്തിന്റെ പരമാധികാരത്തിന്റെയും വ്യോമാതിര്‍ത്തിയുടെയും യു.എന്‍ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും നഗ്‌നമായ ലംഘനമാണെന്ന് കുവൈത്ത് വിദേശ മന്ത്രാലയം ഇറാന്‍ അംബാസഡറോട് പറഞ്ഞു. കുവൈത്തിനെതിരായ ആക്രമണത്തെ രാജ്യം അപലപിക്കുന്നതായി ആക്ടിംഗ് ഡെപ്യൂട്ടി വിദേശ മന്ത്രി അസീസ് റഹീം അല്‍ദൈഹാനി കുവൈത്ത് അംബാസഡറെ അറിയിച്ചു. തങ്ങളുടെ ഭൂപ്രദേശത്തിനും വ്യോമാതിര്‍ത്തിക്കും നേരെ, പ്രത്യേകിച്ച് സുപ്രധാന സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇറാന്‍ ആക്രമണങ്ങളെ കുവൈത്ത് നിരാകരിക്കുന്നതായും ആക്ടിംഗ് ഡെപ്യൂട്ടി വിദേശ മന്ത്രി ആവര്‍ത്തിച്ചു.

    സ്വയം പ്രതിരോധത്തിനുള്ള തന്റെ രാജ്യത്തിന്റെ പൂര്‍ണ്ണമായ അവകാശം കുവൈത്ത് ഡെപ്യൂട്ടി വിദേശ മന്ത്രി സ്ഥിരീകരിച്ചു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും അവിഭാജ്യമാണ്. ഏതെങ്കിലും അംഗരാജ്യത്തിന്റെ പരമാധികാരം ലംഘിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ സുരക്ഷക്ക് നേരിട്ടുള്ള ഭീഷണിയാണ്. ഒരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയാത്ത ശത്രുതാപരമായ എല്ലാ പ്രവൃത്തികളും ഉടന്‍ അവസാനിപ്പിക്കണമെന്ന് ഡെപ്യൂട്ടി വിദേശ മന്ത്രി ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, കുവൈത്തിന്റെ സുരക്ഷ, പരമാധികാരം, സ്ഥിരത എന്നിവയില്‍ കൈകടത്താന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍അഹ്‌മദ് അല്‍ജാബിര്‍ അല്‍സ്വബാഹ് പ്രസ്താവിച്ചു. റമദാനിലെ അവസാന പത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍, നഗ്‌നമായ ഇറാന്‍ ആക്രമണത്തെ അപലപിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് അമീര്‍ ആഹ്വാനം ചെയ്തു. യു.എന്‍ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 51 പ്രകാരം, ആക്രമണത്തിന്റെ വ്യാപ്തിയും സ്വഭാവവും അനുസരിച്ച്, അന്താരാഷ്ട്ര നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായി കുവൈത്തിന് സ്വയം പ്രതിരോധത്തിനുള്ള പൂര്‍ണ്ണവും അന്തര്‍ലീനവുമായ അവകാശമുണ്ട്. കുവൈത്ത് അതിന്റെ ഭൂപ്രദേശത്തെയും ജനങ്ങളെയും പ്രവാസികളെയും സംരക്ഷിക്കാനും പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും.

    നമ്മുടെ രാജ്യം അയല്‍ രാജ്യമായ മുസ്‌ലിം രാജ്യത്തിന്റെ ക്രൂരമായ ആക്രമണത്തിന് വിധേയമായി. ആ രാജ്യത്തെ സൗഹൃദ രാജ്യമായി ഞങ്ങള്‍ കരുതുന്നു. ഇറാനെതിരായ സൈനിക നടപടികള്‍ക്ക് കുവൈത്തിന്റെ ഭൂപ്രദേശം, വ്യോമാതിര്‍ത്തി, തീരപ്രദേശങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ ഞങ്ങള്‍ അനുവദിച്ചിട്ടില്ല. നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഞങ്ങള്‍ ഇക്കാര്യം അവരെ ആവര്‍ത്തിച്ച് അറിയിച്ചിട്ടുണ്ട്. കുവൈത്തിന്റെ വ്യോമാതിര്‍ത്തി, ഭൂപ്രദേശം, സിവിലിയന്‍ സൗകര്യങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ടുള്ള ഈ ഹീനമായ ആക്രമണങ്ങള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും കണ്‍വെന്‍ഷനുകളുടെയും നഗ്‌നമായ ലംഘനവും കുവൈത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവയുടെ നഗ്‌നമായ ലംഘനവുമാണ്.
    സഹോദര രാഷ്ട്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ മുഴുവന്‍ മേഖലയുടെയും സുരക്ഷക്കെതിരായ ആക്രമണങ്ങളാണെന്നും ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥിരതക്കും സമാധാനത്തിനും നേരെയുള്ള ഭീഷണിയാണെന്നും കുവൈത്ത് അമീര്‍ വ്യക്തമാക്കി. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണ്. ഏതൊരു അംഗരാജ്യത്തിന്റെയും പരമാധികാരത്തിന്മേലുള്ള ഏതൊരു കടന്നുകയറ്റവും ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ സുരക്ഷക്കെതിരായ ആക്രമണമാണ്. ദ്രുതഗതിയിലുള്ള സംഭവവികാസങ്ങള്‍, വര്‍ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍, അഭൂതപൂര്‍വമായ നിലക്ക് സംഘര്‍ഷം മൂര്‍ഛിക്കല്‍ എന്നിവക്ക് മേഖല സാക്ഷ്യം വഹിക്കുന്നുണ്ട്. ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇടയിലുള്ള പരസ്പര വിശ്വാസവും ദേശീയ ഐക്യവും പ്രതിരോധത്തിന്റെ ആദ്യ നിരയെ പ്രതിനിധീകരിക്കുന്നു.

    പ്രാദേശിക സംഭവങ്ങളെ കുറിച്ചുള്ള അവബോധം ഇനി ഒരു ഓപ്ഷനല്ല. മറിച്ച് ദേശീയ ആവശ്യകതയാണ്. ഇത് സംഭവവികാസങ്ങളുടെ കൃത്യമായ വിശകലനം, അതിന്റെ ഫലമായുണ്ടാകുന്ന രാഷ്ട്രീയ, സുരക്ഷാ വെല്ലുവിളികളെ കുറിച്ചുള്ള ധാരണ, അതിശയോക്തിയും സാഹചര്യം കുറച്ചുകാണലും ഒഴിവാക്കി യുക്തിസഹവും ഉത്തരവാദിത്തപരവുമായ സമീപനം എന്നിവ സാധ്യമാക്കും.
    ജാഗ്രത സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രം പരിമതമല്ല. മറിച്ച് ഓരോ പൗരനിലേക്കും വ്യാപിക്കുന്ന കടമയാണ്. ജാഗ്രത സമൂഹത്തെ കിംവദന്തികളില്‍ നിന്ന് സംരക്ഷിക്കുമെന്നും, സംഘര്‍ഷം സൃഷ്ടിക്കാനും വിശ്വാസത്തെ ദുര്‍ബലപ്പെടുത്താനും സാഹചര്യങ്ങളെ ചൂഷണം ചെയ്യുന്നത് തടയുമെന്നും, ശരിയായ സമയത്ത് ഉചിതമായ നടപടികള്‍ സ്വീകരിക്കാനുള്ള രാജ്യത്തിന്റെ കഴിവ് ശക്തിപ്പെടുത്തുമെന്നും അമീര്‍ വിശദീകരിച്ചു. വെല്ലുവിളികളെ നേരിടാനും പ്രതിസന്ധികളെ മറികടക്കാനുമുള്ള ഈ കാലഘട്ടത്തിലെ യഥാര്‍ഥ ഉറപ്പ് ദേശീയ ഐക്യമാണ്. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമാണുള്ളത്. കുവൈത്ത് സുരക്ഷിതവും സുസ്ഥിരവുമായ രാജ്യമായി തുടരും.


    ഭരണാധികാരികള്‍ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. എടുക്കുന്ന ഓരോ ചുവടും സമഗ്രവും തന്ത്രപരവുമായ വിലയിരുത്തല്‍, യാഥാര്‍ഥ്യത്തെ കുറിച്ചുള്ള ബോധപൂര്‍വമായ വിലയിരുത്തല്‍, മാതൃരാജ്യത്തെയും സ്വദേശികളെയും രാജ്യത്ത് താമസിക്കുന്ന പ്രവാസികളെയും സംരക്ഷിക്കാനുള്ള പൂര്‍ണ്ണ പ്രതിബദ്ധത എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ആക്രമണങ്ങളെ നേരിടുന്നതില്‍ സായുധ സേന അവരുടെ കടമകളും ചുമതലകളും സ്ഥിരതയോടെയും പ്രശംസനീയമായും നിര്‍വഹിക്കുന്നുണ്ട്. എല്ലാ ഭീഷണികളെയും വെല്ലുവിളികളെയും ഉയര്‍ന്ന കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുന്നുണ്ട്.
    രാജ്യത്തെ സുരക്ഷാ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. എല്ലാ സാഹചര്യങ്ങളിലും സുരക്ഷ ഉറപ്പാക്കാന്‍ രാജ്യത്തെ സൈനിക, സുരക്ഷാ, സിവിലിയന്‍ വകുപ്പുകള്‍ അടുത്ത ഏകോപനത്തിലും ഉയര്‍ന്ന തലത്തിലുള്ള സന്നദ്ധതയിലും പ്രവര്‍ത്തിക്കുന്നുണ്ട്.
    തയ്യാറെടുപ്പിന്റെ തോത് വര്‍ധിപ്പിക്കാനും പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്താനും സുപ്രധാന സ്ഥലങ്ങളില്‍ സുരക്ഷാ, സൈനിക വിന്യാസം ശക്തമാക്കാനും ഏത് അടിയന്തിര സാഹചര്യത്തിലും ദ്രുത പ്രതികരണം ഉറപ്പാക്കാനും പൊതു സമാധാനം നിലനിര്‍ത്താനും നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും കുവൈത്ത് അമീര്‍ സൂചിപ്പിച്ചു.
    അതേസമയം, തങ്ങളുടെ ഭൂപ്രദേശത്തേക്ക് രണ്ടാം തവണയും മിസൈല്‍ വിക്ഷേപിച്ചതിനെ തുടര്‍ന്ന് തുര്‍ക്കി ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേഷം അറിയിച്ചു. ഇറാന്‍ തുര്‍ക്കിയിലേക്ക് വിക്ഷേപിച്ച മിസൈല്‍ നാറ്റോ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടയുകയായിരുന്നു. മനഃപൂര്‍വ്വം തുര്‍ക്കിയെ ലക്ഷ്യമിടുന്നുണ്ടെങ്കില്‍ ഇറാന്‍ വളരെ ജാഗ്രത പാലിക്കണമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹാകാന്‍ ഫിദാന്‍ പറഞ്ഞു.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran iran ambassador Kuwait
    Latest News
    യുഎഇയിൽ എമർജൻസി അലർട്ടിൻ്റെ ശബ്ദം മാറും
    10/03/2026
    കുവൈത്ത് ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തി; ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യം
    10/03/2026
    ഖത്തറില്‍ ഡ്രോണ്‍ വിലക്ക് ലംഘിച്ച അഞ്ചു പേര്‍ അറസ്റ്റില്‍
    10/03/2026
    മുജ്തബ ഖാംനഇക്ക് പരിക്കേറ്റതായി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍
    10/03/2026
    മനാമയില്‍ യുവതി കൊല്ലപ്പെട്ടു; എട്ടു പേര്‍ക്ക് പരിക്ക്
    10/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version