കുവൈത്ത് സിറ്റി: ജൂണ്‍ അവസാനത്തോടെ കുവൈത്തില്‍ വിവാഹമോചിതരായ കുവൈത്തികളുടെ എണ്ണം 45,103 ആയി ഉയര്‍ന്നതായി കുവൈത്ത് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അഡ്മിനിസ്‌ട്രേഷനില്‍ നിന്നുള്ള ഔദ്യോഗിക ഡാറ്റ വ്യക്തമാക്കുന്നു. വിവാഹമോചിതരില്‍ കൂടുതലും വനിതകളാണ്. 27,698 കുവൈത്തി വനിതകള്‍ വിവാഹമോചിതരാണ്. ഈ ഗണത്തില്‍ പെട്ട സ്വദേശി പുരുഷന്മാര്‍ 17,405 ആണ്.
സ്വദേശി വിവാഹമോചിതരില്‍ ഭൂരിഭാഗവും 35 വയസ്സിനും 49 വയസ്സിനും ഇടയിലുള്ളവരാണെന്നും സ്ഥിതിവിവരകണക്കുകള്‍ വ്യക്തമാക്കുന്നു. വിവാഹമോചിതരില്‍ 46 പേര്‍ ഇരുപത് വയസ്സില്‍ താഴെയുള്ളവരാണ്. ചെറുപ്രായവിഭാഗത്തില്‍ പെട്ടവര്‍ക്കിടയിലും വിവാഹമോചനം നടക്കുന്നതായി ഇത് വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







