Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 12
    Breaking:
    • ഗോലാന്‍ കുന്നുകളില്‍ ഇസ്രായിലിന്റെ പരമാധികാരം കൊളംബിയഅംഗീകരിച്ചു, ശക്തമായി അപലപിച്ച് അറബ് രാജ്യങ്ങള്‍
    • ഭീകരാക്രമണ പദ്ധതി തകര്‍ത്ത് കുവൈത്ത്, രണ്ടു പേര്‍ അറസ്റ്റില്‍
    • മെസി വിവാദത്തില്‍ പ്രതികരണവുമായി പിണറായി വിജയന്‍; ‘ഇപ്പോള്‍ പറയുന്ന പ്രശ്‌നങ്ങള്‍ ഒന്നും അതിലില്ല, അന്നത്തെ കായിക മന്ത്രി വിശദീകരിക്കും’
    • വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലിക്ക് ശ്രമം: ഡോക്ടർമാർ അടക്കം 27 ആരോഗ്യ പ്രൊഫഷണലുകള്‍ക്ക് ഖത്തറില്‍ വിലക്ക്
    • ഈജിപ്തില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് 18 പേര്‍ക്ക് ദാരുണാന്ത്യം, 32 പേര്‍ക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഭീകരാക്രമണ പദ്ധതി തകര്‍ത്ത് കുവൈത്ത്, രണ്ടു പേര്‍ അറസ്റ്റില്‍

    Mujeeb PBy Mujeeb P12/08/2026 Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – ഐ.എസ് ഭീകര സംഘടനയിലെ അംഗങ്ങളുമായി ആശയവിനിമയം നടത്തുകയും രാജ്യത്തെ ഒരു വിഭാഗത്തില്‍പ്പെട്ടവരുടെ ആരാധനാലയത്തില്‍ ഭീകരാക്രമണം നടത്തുകയെന്ന ഉദ്ദേശ്യത്തോടെ സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുന്നതില്‍ പരിശീലനം നേടുകയും ചെയ്ത രണ്ട് പ്രായപൂര്‍ത്തിയാകാത്തവരെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ദേശീയ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. സുരക്ഷാ നിരീക്ഷണം, അന്വേഷണം, തുടര്‍നടപടികള്‍ എന്നിവയുടെ ഭാഗമായാണ് അറസ്റ്റ് നടന്നതെന്ന് മന്ത്രാലയം അറിയിച്ചു.

    പ്രതികള്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിയമപ്രകാരം ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇരുവരെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വ്യത്യസ്ത ഇനം തോക്കുകള്‍, വാളുകള്‍, ബോംബ് നിര്‍മ്മാണ സാമഗ്രികള്‍, മൊബൈല്‍ ഫോണുകള്‍, ടാബുകള്‍ എന്നിവ അടക്കമുള്ള വസ്തുക്കള്‍ പ്രതികളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയാകുന്ന എന്തും നിരീക്ഷിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും, ബാധകമായ നിയമപരമായ നടപടിക്രമങ്ങള്‍ക്കനുസൃതമായി നിയമവിരുദ്ധമായ ഏതൊരു പ്രവൃത്തിയും രാജ്യത്തിന്റെ സുരക്ഷയും സമൂഹത്തിലെ അംഗങ്ങളുടെ സുരക്ഷയും സംരക്ഷിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യാനും ശ്രമങ്ങള്‍ തുടരുന്നതായി മന്ത്രാലയം സ്ഥിരീകരിച്ചു. തങ്ങളുടെ കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കാനും നിയമം കുറ്റകരമാക്കുന്ന ആശയങ്ങളിലോ പെരുമാറ്റങ്ങളിലോ പ്രവൃത്തികളിലോ ഉള്‍പ്പെടുന്നതിന്റെ അപകടസാധ്യതകളെ കുറിച്ച് അവബോധം വളര്‍ത്താനും മാതാപിതാക്കളോടും രക്ഷിതാക്കളോടും മന്ത്രാലയം അഭ്യര്‍ഥിച്ചു. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരീക്ഷിക്കേണ്ടതും കുടുംബ മേല്‍നോട്ടവും മാര്‍ഗ്ഗനിര്‍ദ്ദേശവും ശക്തിപ്പെടുത്തേണ്ടതും രാജ്യത്തോടുള്ള കൂറ്, ദേശീയത, നിയമത്തോടുള്ള ബഹുമാനം എന്നിവയുടെ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതും ഏറെ പ്രധാനമാണ്. കുട്ടികളെ സംരക്ഷിക്കാനും രാജ്യത്തോടുള്ള അവരുടെ ഉത്തരവാദിത്തബോധവും അവബോധവും വര്‍ധിപ്പിക്കാനും ഇത് സഹായിക്കുമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഗോലാന്‍ കുന്നുകളില്‍ ഇസ്രായിലിന്റെ പരമാധികാരം കൊളംബിയഅംഗീകരിച്ചു, ശക്തമായി അപലപിച്ച് അറബ് രാജ്യങ്ങള്‍
    12/08/2026
    ഭീകരാക്രമണ പദ്ധതി തകര്‍ത്ത് കുവൈത്ത്, രണ്ടു പേര്‍ അറസ്റ്റില്‍
    12/08/2026
    മെസി വിവാദത്തില്‍ പ്രതികരണവുമായി പിണറായി വിജയന്‍; ‘ഇപ്പോള്‍ പറയുന്ന പ്രശ്‌നങ്ങള്‍ ഒന്നും അതിലില്ല, അന്നത്തെ കായിക മന്ത്രി വിശദീകരിക്കും’
    12/08/2026
    വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലിക്ക് ശ്രമം: ഡോക്ടർമാർ അടക്കം 27 ആരോഗ്യ പ്രൊഫഷണലുകള്‍ക്ക് ഖത്തറില്‍ വിലക്ക്
    12/08/2026
    ഈജിപ്തില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് 18 പേര്‍ക്ക് ദാരുണാന്ത്യം, 32 പേര്‍ക്ക് പരിക്ക്
    12/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.