കുവൈത്ത് സിറ്റി– ഈ വർഷം കുവൈത്തിൽ നിന്നും നാട് കടത്തപ്പെട്ടത് 19000 ത്തിലധികം പ്രവാസികൾ. അനധികൃത താമസക്കാരും നിയമ ലംഘകരും ഉൾപ്പെടുന്ന 19,000 ത്തിലധികം പ്രവാസികളെയാണ് നാടുകടത്തിയതെന്ന് മുതിർന്ന സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. 2025 ജനുവരി 1 മുതൽ ജൂലൈ വരെയുള്ള കണക്കുകൾ ആണിത്. ഇതിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളും പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. തൊഴിലുടമകളിൽ നിന്നോ സ്പോൺസർമാരിൽ നിന്നോ ഒളിച്ചോടി വന്ന പ്രവാസികൾ, തെരുവ് കച്ചവടക്കാർ, യാചകർ, ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിലോ മറ്റ് കുറ്റകൃത്യങ്ങളിലോ ഏർപ്പെട്ടവർ എന്നിവരെയാണ് അധികൃതർ നാടുകടത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ തുടർച്ചയായ സുരക്ഷാ കാമ്പെയ്‌നുകളാണ് ഇതിലേക്ക് നയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group