കുവൈത്ത് സിറ്റി – കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് ഏതാനും ഡ്രോണുകള്‍ ആക്രമണം നടത്തിയതായും എയര്‍പോര്‍ട്ടിന്റെ റഡാര്‍ സംവിധാനത്തിന് കേടുപാടുകള്‍ സംഭവിച്ചതായും കുവൈത്ത് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ആര്‍ക്കും പരിക്കില്ല. പ്രതിസന്ധിയുടെ തുടക്കം മുതല്‍ നടപ്പാക്കിയ എമര്‍ജന്‍സി പദ്ധതി പ്രകാരം രാജ്യത്തെ ബന്ധപ്പെട്ട വകുപ്പുകളുമായുള്ള പൂര്‍ണ്ണ ഏകോപനത്തോടെ സംഭവം കൈകാര്യം ചെയ്തു. കുവൈത്തില്‍ സിവില്‍ ഏവിയേഷന്‍ സുരക്ഷ നിലനിര്‍ത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പ്രതിബദ്ധത ഊന്നിപ്പറഞ്ഞ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍, ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി വ്യോമയാന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സ്ഥാപിത നടപടിക്രമങ്ങള്‍ തുടരുമെന്ന് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



