ദുബൈ– കെ.എം.സി.സി ഗുരുവായൂർ മണ്ഡലം അബൂ ഹൈലിലെ അമാന സ്പോർട്സ് ബേ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ഇഫ്താർ സംഗമത്തിൽ ഒട്ടേറെ പേർ പങ്കെടുത്തു.
സംഗമം ദുബൈ കെ.എം.സി.സി തൃശൂർ ജില്ലാ ആക്ടിംങ്ങ് പ്രസിഡണ്ട് അഷ്റഫ് കൊടുങ്ങല്ലൂർ ഉത്ഘാടനം ചെയ്തു. സാദിഖ് തിരുവത്ര അദ്ധ്യക്ഷതവഹിച്ചു. ദുബൈ ഇൻകാസ് വർക്കിംഗ് പ്രസിഡന്റ് ബി. പവിത്രൻ മുഖ്യപ്രഭാഷണം നടത്തി.
.കെഎംസിസി ജില്ല ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര, ജില്ലാ ട്രഷറർ ബഷീർ വരവൂർ, സംസ്ഥാന പ്രവർത്തക സമിതിയംഗം മുഹമ്മദ് വെട്ടുകാട് മണ്ഡലം നിരീക്ഷകനും ജില്ലാ വൈസ് പ്രസിഡണ്ടുമായ അബു ഷെമീർ, ജില്ലാ വൈസ് പ്രസിഡണ്ട് കബീർ ഒരുമനയൂർ, ജില്ല സെക്രട്ടറിമാരായ മുഹമ്മദ് അക്ബർ ചാവക്കാട്, നൗഫൽ അബ്ദുല്ല, ജില്ലാ ഭാരവാഹികളായ ഷമീർ പണിക്കത്ത്, ഹനീഫ് തളിക്കുളം, ജംശീർ പാടൂർ, ജില്ലാ പ്രവർത്തക സമിതിയംഗം അഷറഫ് കിള്ളിമംഗലം, വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സുബി മനാഫ്, വനിതാ വിംഗ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഫസ്ന നബീൽ, ജില്ലാ ആക്ടിംങ്ങ് പ്രസിഡണ്ട് റിസ്മ ഗഫൂർ സംസ്ഥാന പ്രവർത്തക സമിതിയംഗം നെബു ഹംസു, വനിതാ വിംഗ് ജില്ലാ ഭാരവാഹികളായ അബീന സിറാജ്, മിന്നത്ത് കോയമോൻ, ഐഷ ഷറഫു, വിവിധ മണ്ഡലം ഭാരവാഹികളായ സക്കീർ കുന്നിക്കൽ (മണലൂർ) മുസമ്മിൽ തലശേരി (ചേലക്കര) തൻവീർ കാളത്തോട് (തൃശൂർ) ജലീൽ (കൈപ്പമംഗലം) മുഹമ്മദ് റസൂൽ ഖാൻ (തൃശൂർ) അഫ്സൽ ചൊവ്വല്ലൂർ (മണലൂർ) വനിതാ വിംഗ് ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് റജീന ഫൈസൽ, ജനറൽ സെക്രട്ടറി സനോബർ ഷെയ്ക്ക്, ട്രഷറർ ഷംസീന നൗഷാദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു മണ്ഡലം ജനറൽ സെക്രട്ടറി ഷറഫുദീൻ സി.കെ, ഇല്യാസ് എടക്കഴിയൂർ, നസീബ് കുരഞ്ഞിയൂർ, റഈസ് പി.എം, ആർ.എം കെബിർ വി.എം അക്ബർ കടപ്പുറം, ബഷീർ ഒരുമനയൂർ, എൻ.വി ഇസ്മായിൽ, ഉസ്മാൻ ചോലയിൽ സിറാജ് ഗുരുവായൂർ, ഫാസില നൗഫൽ, റംസീന റസ, നജ്മ ഷാഫി, ലുബ്ന ബദറുദ്ധീൻ, ഷാജിത കബീർ എന്നിവർ നേതൃത്വം നൽകി.
അബ്ദുൽ ഹമീദ് വടക്കേക്കാട് സ്വാഗതവും മുഹമ്മദ് അസ്’ലം വൈലത്തൂർ നന്ദിയും പറഞ്ഞു.



