Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 6
    Breaking:
    • 18 വർഷമായി നാട്ടിൽ പോകാനായില്ല; തമിഴ്നാട് സ്വദേശി മൻസൂർ ഇമാം അന്തരിച്ചു; ഖബറടക്കം ഇന്ന് അൽഖർജിൽ
    • സൗദിയിലേക്ക് സൈന്യത്തെ അയക്കാൻ തുർക്കിയും പാക്കിസ്ഥാനും
    • കിഴക്കൻ ജറൂസലേമിലെ യു.കെ കോൺസുലേറ്റ് അടച്ചുപൂട്ടാൻ നീക്കം: ഇസ്രായേലിന് തിരിച്ചടി മുന്നറിയിപ്പുമായി ബ്രിട്ടൻ
    • ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറും ഡിപ്പോയും സഖ്യസേന തകർത്തു
    • ലണ്ടനിൽ ഇസ്രായേൽ എംബസി ആക്രമിക്കാൻ ശ്രമം: കുവൈത്ത് പൗരന് ജീവപര്യന്തം തടവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    കേളി ‘പ്രതീക്ഷ’ പുരസ്‌കാരം കോഴിക്കോട് ജില്ലയിൽ 19 കുട്ടികൾക്ക് വിതരണം ചെയ്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/10/2026 Community Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- കേളി കലാ സാംസ്‌കാരിക വേദിയുടെയും കേളി കുടുംബവേദിയുടെയും പ്രവർത്തകരുടെ മക്കൾക്കായി ഏർപ്പെടുത്തിയ ‘പ്രതീക്ഷ’ വിദ്യാഭ്യാസ പുരസ്‌കാരം കോഴിക്കോട് ജില്ലയിൽ 19 കുട്ടികൾക്ക് വിതരണം ചെയ്തു. കോഴിക്കോട് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാര വിതരണം നടന്നത്.
    പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച് ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർഥികൾക്കാണ് ക്യാഷ് അവാർഡും മൊമെന്റോയും ഉൾപ്പെടുന്ന പുരസ്‌കാരം നൽകുന്നത്. ഈ അധ്യയന വർഷം ആകെ 232 വിദ്യാർഥികളാണ് പുരസ്‌കാരത്തിന് അർഹരായത്. ഇതിൽ റിയാദിൽ 16 കുട്ടികൾക്ക് നേരത്തെ പുരസ്‌കാരം വിതരണം ചെയ്തിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി 216 കുട്ടികൾക്കുള്ള പുരസ്‌കാര വിതരണത്തിന്റെ ഭാഗമായാണ് കോഴിക്കോട് ജില്ലയിൽ 19 പേർക്ക് പുരസ്‌കാരം നൽകിയത്. മറ്റു ജില്ലകളിലെ വിതരണം വരും ദിവസങ്ങളിൽ നടക്കും.
    ചടങ്ങിൽ കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സജീവൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.വി. ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. കേളി കേന്ദ്ര കമ്മിറ്റി അംഗം റഫീക്ക് പാലത്ത്, കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം റഹ്‌മത്തുള്ള, പ്രിയേഷ്, കേളി ബദിയ ഏരിയ ജോയിന്റ് സെക്രട്ടറി ഷാജി കെ. എൻ., സുരേന്ദ്രൻ ആനവാതിൽ എന്നിവർ ആശംസകൾ നേർന്നു. കേളി ട്രഷറർ മധു ബാലുശ്ശേരി സ്വാഗതവും ജില്ലാ കോ ഓർഡിനേറ്റർ ചെക്കുട്ടി നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KELI AWARD
    Latest News
    18 വർഷമായി നാട്ടിൽ പോകാനായില്ല; തമിഴ്നാട് സ്വദേശി മൻസൂർ ഇമാം അന്തരിച്ചു; ഖബറടക്കം ഇന്ന് അൽഖർജിൽ
    06/10/2026
    സൗദിയിലേക്ക് സൈന്യത്തെ അയക്കാൻ തുർക്കിയും പാക്കിസ്ഥാനും
    06/10/2026
    കിഴക്കൻ ജറൂസലേമിലെ യു.കെ കോൺസുലേറ്റ് അടച്ചുപൂട്ടാൻ നീക്കം: ഇസ്രായേലിന് തിരിച്ചടി മുന്നറിയിപ്പുമായി ബ്രിട്ടൻ
    06/10/2026
    ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറും ഡിപ്പോയും സഖ്യസേന തകർത്തു
    06/10/2026
    ലണ്ടനിൽ ഇസ്രായേൽ എംബസി ആക്രമിക്കാൻ ശ്രമം: കുവൈത്ത് പൗരന് ജീവപര്യന്തം തടവ്
    06/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.