Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, May 12
    Breaking:
    • കേളി ‘ജീവസ്പന്ദനം 2026’ മെഗാ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച; ഹജ്ജിന് മുന്നോടിയായി വിപുലമായ ഒരുക്കങ്ങൾ
    • വിജയത്തിന് പിന്നാലെ ജി. സുധാകരൻ പാണക്കാട്ടെത്തി; ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി
    • ‘ജ്വാല 2026’; നഴ്‌സുമാരെ ആദരിക്കലും മെഗാ ചിത്രരചനാ മത്സരവും വെള്ളിയാഴ്ച
    • ഉപരോധത്തിൽ ഇറാൻ സാമ്പത്തികമായി തകർന്നു; എണ്ണ കയറ്റുമതി ചെയ്യാന്‍ കഴിയുന്നില്ലെന്ന് വൈറ്റ് ഹൗസ്
    • യുറേനിയം സമ്പുഷ്ടീകരണത്തിൽ വിട്ടുവീഴ്ചയില്ല; ചർച്ചയ്ക്കില്ലെന്ന് ഇറാൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കേളി ‘ജീവസ്പന്ദനം 2026’ മെഗാ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച; ഹജ്ജിന് മുന്നോടിയായി വിപുലമായ ഒരുക്കങ്ങൾ

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം12/05/2026 Gulf Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– കേളി കലാസാംസ്‌കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഒൻപതാമത് മെഗാ രക്തദാന ക്യാമ്പ് ‘ജീവസ്പന്ദനം 2026’ ഈ മാസം 15-ന് വെള്ളിയാഴ്ച നടക്കും. രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണിവരെ ബദിയയിലെ ഫ്‌ലാമിഗോ മാളിലുള്ള മാർക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റുമായി സഹകരിച്ചാണ് ക്യാമ്പ് ഒരുക്കുന്നത്. ഒരേസമയം ഹൈപ്പർമാർക്കറ്റിനുള്ളിൽ 20 പേർക്കും, പുറത്ത് സജ്ജീകരിച്ചിരിക്കുന്ന മൂന്ന് മൊബൈൽ യൂണിറ്റ് ബസ്സുകളിലായി 16 പേർക്കും രക്തം നൽകാനുള്ള സൗകര്യമുണ്ടാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

    സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള റിയാദ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് കഴിഞ്ഞ എട്ട് വർഷമായി കേളി ഇത്തരം ക്യാമ്പുകൾ നടത്തിവരുന്നു. വിശുദ്ധ ഹജ്ജിന് മുന്നോടിയായി രക്തശേഖരണം ലക്ഷ്യമിട്ടാണ് ഈ സേവനപ്രവർത്തനം. കഴിഞ്ഞ വർഷം വിവിധ ഏരിയ കമ്മിറ്റികളുടെ സഹകരണത്തോടെ 1428 യൂണിറ്റ് രക്തം ശേഖരിക്കാൻ കേളിക്ക് സാധിച്ചിരുന്നു. ഇത്തവണ കൂടുതൽ ദാതാക്കളെ പങ്കെടുപ്പിക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള രക്തദാതാക്കളെ ക്യാമ്പ് നടക്കുന്ന സ്ഥലത്ത് എത്തിക്കുന്നതിനായി പ്രത്യേക ബസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വാർഷിക ക്യാമ്പുകൾക്ക് പുറമെ കേളിയുടെ രക്തദാന സെൽ വഴി വർഷംതോറും ഇരുന്നൂറിലധികം യൂണിറ്റ് രക്തം ആവശ്യക്കാർക്കായി നൽകിവരുന്നുണ്ട്. ക്യാമ്പിന്റെ വിജയത്തിനായി ലിപിൻ പശുപതി ചെയർമാനായും ബിജി തോമസ് കൺവീനറായും ഉള്ള 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും മറ്റ് രാജ്യക്കാരായ പ്രവാസികളും സൗദി പൗരന്മാരും കേളിയുടെ ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകാറുണ്ട്. വാർത്താസമ്മേളനത്തിൽ കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, സെക്രട്ടറി സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 0595687597, 0502243692 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Keli Saudi
    Latest News
    കേളി ‘ജീവസ്പന്ദനം 2026’ മെഗാ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച; ഹജ്ജിന് മുന്നോടിയായി വിപുലമായ ഒരുക്കങ്ങൾ
    12/05/2026
    വിജയത്തിന് പിന്നാലെ ജി. സുധാകരൻ പാണക്കാട്ടെത്തി; ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി
    12/05/2026
    ‘ജ്വാല 2026’; നഴ്‌സുമാരെ ആദരിക്കലും മെഗാ ചിത്രരചനാ മത്സരവും വെള്ളിയാഴ്ച
    12/05/2026
    ഉപരോധത്തിൽ ഇറാൻ സാമ്പത്തികമായി തകർന്നു; എണ്ണ കയറ്റുമതി ചെയ്യാന്‍ കഴിയുന്നില്ലെന്ന് വൈറ്റ് ഹൗസ്
    12/05/2026
    യുറേനിയം സമ്പുഷ്ടീകരണത്തിൽ വിട്ടുവീഴ്ചയില്ല; ചർച്ചയ്ക്കില്ലെന്ന് ഇറാൻ
    12/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version