ദോഹ– ഖത്തറിൽ വാഹനാപകടത്തിൽ കാസർഗോഡ് സ്വദേശി മരണപ്പെട്ടു. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്ക് കുഞ്ചത്തൂർ , തൂമിനാട്, ഹിൽ ടോപ് നഗർ സ്വദേശി ഹാരിഷ് (38) ആണ് വാഹനാപകടത്തിൽ മരണപ്പെട്ടത്.
അൽ കീസ്സ എന്ന സ്ഥലത്തു വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. സുഹാന ലിമോസിൻ എന്ന കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹവും സഹപ്രവർത്തകനായ നേപ്പാൾ സ്വദേശിയും കൂടി തങ്ങളുടെ കാർ റോഡരികിൽ നിർത്തിയിട്ട് പഞ്ചറായ ടയർ മാറ്റിയിടുന്നതിനിടയിൽ മറ്റൊരു വാഹനം വന്നിടിക്കുകയും ഇരുവരും തൽക്ഷണം മരണപ്പെടുകയുമായിരുന്നു.
പിതാവ് : പരേതനായ അബൂബക്കർ, മാതാവ്: പാത്തുഞ്ഞി, ഭാര്യ: ആമിന, മക്കൾ : 4 പെൺമക്കളും ഒരു ആൺകുട്ടിയും. സഹോദരങ്ങൾ :
നവാസ് , മുനീർ , അൻസാർ , സക്കരിയ , ഫൗസിയ , പരേതനായ ഇംത്യാസ്.
മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.



