ഷാർജ– ഷാർജയിൽ നിന്ന് കാണാതായ കണ്ണൂർ സ്വദേശിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മയ്യിൽ കുറ്റിയാട്ടൂർ ചെറുവത്തലമൊട്ട സ്വദേശി ഷാബു പഴയക്കൽ (43) ആണ് മരിച്ചത്. ഷാർജയിലെ ജുബൈൽ ബീച്ചിലാണ് ഇദ്ദേഹത്തെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു വർഷത്തിലേറെയായി അജ്‌മാനിലെ സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നു. ഒരാഴ്ചയോളമായി കാണാത്തതിനാൽ ബന്ധുക്കളും നാട്ടുകാരും അന്വേഷിക്കുകയായിരുന്നു.തുടർന്ന് നടന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തുന്നത്. പരേതനായ മാധവന്റെയും യശോദയുടെയും മകനാണ്. നിലവിൽ ഷാർജ പോലീസിന്റെ നേതൃത്വത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.
ഭാര്യ: വിജിഷ, മകൾ: ഇവാനിയ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



