ദുബായ്- പ്രശസ്ത മാപ്പിളപ്പാട്ടു ഗായകനും മാപ്പിളകലാ പരിശീലകനുമായിരുന്ന കെ.എം.കെ വെള്ളയിലിന്റെ അനുസ്മരണ സമ്മേളനവും അദ്ദേഹത്തിന്റെ പാട്ടുകൾ ആലപിക്കുന്ന പാട്ടോർമ ഇശൽ രാവും ഒക്ടോബർ നാലിന് ദുബായ് കെ.എം.സി.സി ഓഡിറ്റോറിയത്തിൽ വൈകുന്നേരം 5 മണിക്ക് നടക്കും. എ.കെ.എം.എസ്.എ യു.എ.ഇ ചാപ്റ്ററാണ് സംഘാടകർ. പ്രശസ്ത മാപ്പിളപ്പാട്ടു ഗവേഷകനും ഗായകനും നിരൂപകനുമായ ഫൈസൽ എളേറ്റിൽ അനുസ്മരണ പ്രഭാഷണം നടത്തും.
ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ പ്രസിഡന്റ് മൂസ കോയമ്പ്രം അധ്യക്ഷത വഹിച്ചു. ഡോ. സുലൈമാൻ മതിലകം, മുസ്തഫ കുറ്റിപ്പുറം, ഷക്കീർ പൂന്നൂർ, കെ.ടി റഫീഖ്, അബ്ദുൽ റഹ്‌മാൻ കെ.പി, സൈദലവി, സുൽത്താൻ മേലടി, ഹസീന റഫീഖ്, ശക്കീർ പൂനൂർ, അസീസ് പന്നിത്തടം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
പരിപാടിയുടെ ബ്രോഷർ പ്രകാശനം പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പി.എ. സൽമാൻ ഇബ്രാഹിം ഏറ്റുവാങ്ങി, ഇസ്മായീൽ ഏറാമല, നാസർ മുല്ലക്കൽ, ചാക്കോ ഊളക്കാടൻ, അഷ്റഫ് കൊടുങ്ങല്ലൂർ, കെ.പി.എ സലാം മൂസ കോയമ്പ്രം സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







