Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, May 12
    Breaking:
    • വിജയത്തിന് പിന്നാലെ ജി. സുധാകരൻ പാണക്കാട്ടെത്തി; ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി
    • ‘ജ്വാല 2026’; നഴ്‌സുമാരെ ആദരിക്കലും മെഗാ ചിത്രരചനാ മത്സരവും വെള്ളിയാഴ്ച
    • ഉപരോധത്തിൽ ഇറാൻ സാമ്പത്തികമായി തകർന്നു; എണ്ണ കയറ്റുമതി ചെയ്യാന്‍ കഴിയുന്നില്ലെന്ന് വൈറ്റ് ഹൗസ്
    • യുറേനിയം സമ്പുഷ്ടീകരണത്തിൽ വിട്ടുവീഴ്ചയില്ല; ചർച്ചയ്ക്കില്ലെന്ന് ഇറാൻ
    • കേരള മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും; ഹൈക്കമാൻഡ് ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ‘ജ്വാല 2026’; നഴ്‌സുമാരെ ആദരിക്കലും മെഗാ ചിത്രരചനാ മത്സരവും വെള്ളിയാഴ്ച

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം12/05/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- സമൂഹത്തിന് മികച്ച സേവനങ്ങൾ നൽകുന്ന വനിതകളെ ആദരിക്കുന്നതിനായി കേളി കുടുംബവേദി ഒരുക്കുന്ന ‘ജ്വാല അവാർഡ് 2026’ ഈ വെള്ളിയാഴ്ച വിതരണം ചെയ്യും. ലോക വനിതാദിനത്തോടനുബന്ധിച്ച് വർഷം തോറും സംഘടിപ്പിക്കുന്ന ഈ പുരസ്കാര വിതരണം ഇത്തവണ നഴ്‌സിംഗ് സമൂഹത്തോടുള്ള ആദരസൂചകമായാണ് നടത്തുന്നത്. മനുഷ്യജീവിതത്തിന് നിർണായക സംഭാവനകൾ നൽകുന്ന റിയാദിലെ നൂറിലധികം നഴ്‌സുമാരെ അവാർഡ് നൈറ്റിൽ വെച്ച് പ്രത്യേകമായി ആദരിക്കും. ദമാം നവോദയ കുടുംബവേദി ട്രഷറർ അനു രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

    കുട്ടികളുടെയും യുവാക്കളുടെയും സർഗ്ഗാത്മക കഴിവുകൾ വളർത്തുന്നതിനായി ജ്വാല 2026-ന്റെ ഭാഗമായി വലിയൊരു ചിത്രരചനാ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ജനപങ്കാളിത്തം വർദ്ധിച്ച സാഹചര്യത്തിൽ രണ്ട് ദിവസങ്ങളിലായാണ് പരിപാടികൾ നടക്കുക. മെയ് 14-ന് അൽ വഫ ഷോല മാളിന്റെ സഹകരണത്തോടെ മെഗാ ഡ്രോയിങ്-പെയിന്റിങ് മത്സരം നടക്കും. മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് ക്യാഷ് പ്രൈസുകളും സമ്മാനങ്ങളും ലഭിക്കും. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്. തുടർന്ന് മെയ് 15 വെള്ളിയാഴ്ച മാർക്ക് ആൻഡ് സേവ് ഫ്ലമിംഗോ മാളിൽ വെച്ച് അവാർഡ് നൈറ്റും കലാസാംസ്കാരിക പരിപാടികളും അരങ്ങേറും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സംഗീതം, നൃത്തം തുടങ്ങിയ വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ അവാർഡ് നിശയെ ആകർഷകമാക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ജ്വാല അവാർഡ് കൺവീനർ ദീപ രാജൻ, ചെയർപേഴ്സൺ സജീന വി.എസ്, കേളി കുടുംബവേദി പ്രസിഡന്റ് ശ്രീഷ സുകേഷ്, സെക്രട്ടറി ഷഹീബ വി.കെ, ട്രഷറർ സീന സെബിൻ തുടങ്ങിയവർ പങ്കെടുത്തു. സാമൂഹിക പ്രതിബദ്ധതയും കലയും കോർത്തിണക്കുന്ന ഈ പരിപാടിയെ റിയാദിലെ പ്രവാസി മലയാളികളുടെ ശ്രദ്ധേയമായ ആഘോഷമാക്കി മാറ്റാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി സംഘാടകർ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    jwala Nurse
    Latest News
    വിജയത്തിന് പിന്നാലെ ജി. സുധാകരൻ പാണക്കാട്ടെത്തി; ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി
    12/05/2026
    ‘ജ്വാല 2026’; നഴ്‌സുമാരെ ആദരിക്കലും മെഗാ ചിത്രരചനാ മത്സരവും വെള്ളിയാഴ്ച
    12/05/2026
    ഉപരോധത്തിൽ ഇറാൻ സാമ്പത്തികമായി തകർന്നു; എണ്ണ കയറ്റുമതി ചെയ്യാന്‍ കഴിയുന്നില്ലെന്ന് വൈറ്റ് ഹൗസ്
    12/05/2026
    യുറേനിയം സമ്പുഷ്ടീകരണത്തിൽ വിട്ടുവീഴ്ചയില്ല; ചർച്ചയ്ക്കില്ലെന്ന് ഇറാൻ
    12/05/2026
    കേരള മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും; ഹൈക്കമാൻഡ് ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നു
    12/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version