ജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ഉസ്റത്തുൻ ഹസന ഇന്റർനാഷണൽ ഇസ് ലാമിക് ഫാമിലി എക്സിബിഷൻ ഇന്ന് രാത്രി പത്തിന് സമാപിക്കും. മദീന റോഡിലെ മസ്ജിദ് മാലിക് സൗദിന് സമീപം സ്ഥിതിചെയ്യുന്ന ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ഇന്നലെ ആരംഭിച്ച എക്സിബിഷൻ സമൂഹത്തിന്റെ നാനാതുറയിലുള്ളവരെ ആകർഷിച്ചാണ് മുന്നേറുന്നത്.
കുടുംബബന്ധങ്ങളുടെ ആവശ്യകത, ഇസ്ലാമിക കുടുംബത്തിന്റെ പ്രാധാന്യം, ബാല്യം, കൗമാരം, യുവത്വം, വാർദ്ധക്യം തുടങ്ങിയ എല്ലാ അവസ്ഥകളിലും ഓരോരുത്തരും പെരുമാറേണ്ടതാണ് എക്സിബിഷന്റെ ആകെത്തുക. മാതൃത്വം, പിതൃത്വം, വൈവാഹിക ജീവിതം എല്ലാം എങ്ങനെ പരസ്പര പൂരകങ്ങളാക്കാം എന്ന ഏറെ പ്രാധാന്യമർഹിക്കുന്ന സ്റ്റാളുകൾ. ഉത്തരാധുനിക യുടെ ദുരന്തങ്ങളായ അഡിക്ഷൻസ്, ജെൻഡർ രാഷ്ട്രീയം (LGBTQIA+) തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതോടൊപ്പം അതിനുള്ള പരിഹാരവും അനാവരണം ചെയ്യപ്പെടുന്നു എന്നതാണ് എക്സിബിഷന്റെ പ്രത്യേകത.
പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ എം.എം അക്ബറാണ് എക്സിബിഷൻ ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ എംഎം അക്‌ബർ,യാസർ അറാഫത്ത്,മുഹമ്മദ് അമീർ,
അബ്ബാസ് ചെമ്പൻ, ശിഹാബ് സലഫി, നൂരിഷാ വള്ളിക്കുന്ന്, ഷാഫി മജീദ് ആലപ്പുഴ, നൗഫൽ കരുവാരകുണ്ട് എന്നിവർ പങ്കെടുത്തു.