Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 2
    Breaking:
    • ഇറ്റലി-ബഹ്‌റൈൻ നിക്ഷേപ പങ്കാളിത്ത കരാർ; 100 കോടി യൂറോ നിക്ഷേപം ലക്ഷ്യമിടുന്നു
    • ഗാസയെ കൈവിടാതെ കുവൈത്ത്; 15-ാമത് ദുരിതാശ്വാസ വിമാനം 40 ടൺ ഭക്ഷ്യസഹായവുമായി എത്തി
    • ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തർ; ടിക്കറ്റ് വിൽപന ആരംഭിച്ചു
    • ഇന്ത്യ-ചൈന നേരിട്ട് വിമാന സർവീസ്; ഒക്ടോബർ അവസാനം ആരംഭിക്കും
    • സൂപ്പർ ലീ​ഗ് കേരള; എവിടെ അവസാനിച്ചോ അവിടെ തു‌ടങ്ങി; ത്രില്ലർ മത്സരത്തിൽ ഫോഴ്സാ കൊച്ചിയെ തകർത്ത് കാലിക്കറ്റിന് ജയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഇറ്റലി-ബഹ്‌റൈൻ നിക്ഷേപ പങ്കാളിത്ത കരാർ; 100 കോടി യൂറോ നിക്ഷേപം ലക്ഷ്യമിടുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/10/2025 Gulf Bahrain World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ– ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ ഇറ്റലി സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് നിരവധി കരാറുകൾ ഒപ്പുവെച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി റോമിലെ പലസോ ചിഗിയിൽ നടന്ന കൂടിക്കാഴ്ചയിൽ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തി.

    ബഹ്‌റൈൻ ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയവും ഇറ്റാലിയൻ എന്റർപ്രൈസസ് ആൻഡ് മെയ്ഡ് ഇൻ ഇറ്റലി മന്ത്രാലയവും തന്ത്രപരമായ നിക്ഷേപ സഹകരണ കരാർ (എസ്.ഐ.പി) ഒപ്പുവെച്ചു. 100 കോടി യൂറോയിലധികം നിക്ഷേപം നടത്താനാണ് ഈ കരാർ ലക്ഷ്യമിടുന്നത്. സാമ്പത്തിക, വ്യാപാര, നിക്ഷേപ പങ്കാളിത്തവും വിപുലീകരിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബഹ്‌റൈൻ സ്പേസ് ഏജൻസിയും ഇറ്റാലിയൻ സ്പേസ് ഏജൻസിയും ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ, പ്രയോഗങ്ങൾ എന്നിവയിൽ സഹകരിക്കും. കസ്റ്റംസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും വിതരണ ശൃംഖലകളുടെ സുരക്ഷ ഉറപ്പാക്കാനും ധാരണയായി.

    ബഹ്‌റൈൻ മുംതലകാത്ത് ഹോൾഡിങ് കമ്പനിയും ഇൻവെസ്റ്റ് ഇൻഡസ്ട്രിയലും തമ്മിലുള്ള നിക്ഷേപ കരാർ, നാഷനൽ ബാങ്ക് ഓഫ് ബഹ്‌റൈൻ (എൻ.ബി.ബി) – ബാങ്കോ ബി.പി.എം ബാങ്കിങ് പങ്കാളിത്തം, ഇറ്റാലിയൻ-ബഹ്‌റൈൻ ബിസിനസ് കൗൺസിൽ കരാർ എന്നിവയും ഒപ്പുവെച്ചു. സംയുക്ത നാവിക, വ്യവസായിക, പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്.

    ഊർജ സുരക്ഷ, ഊർജ പരിവർത്തനം, നിർമാണം, ഗതാഗതം, ടൂറിസം, സ്മാർട്ട് സിറ്റികൾ, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാനും ധാരണയായി.

    ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനും, ബന്ദികളെ മോചിപ്പിക്കാനും, ഇരട്ട രാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കാനും നേതാക്കൾ ആഹ്വാനം ചെയ്തു. വിവിധ മേഖലകളിൽ പങ്കാളിത്തം മെച്ചപ്പെടുത്തി ജനങ്ങൾക്ക് വളർച്ചയും സമൃദ്ധിയും ഉറപ്പാക്കാൻ കിരീടാവകാശി പ്രതിബദ്ധത പ്രകടിപ്പിച്ചു. ഹമദ് രാജാവിന്റെ നേതൃത്വത്തെ മെലോണി അഭിനന്ദിക്കുകയും, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    agreement Bahrain gulf news malayalam i billion euro Investment Italy latest bahrain news trading
    Latest News
    ഇറ്റലി-ബഹ്‌റൈൻ നിക്ഷേപ പങ്കാളിത്ത കരാർ; 100 കോടി യൂറോ നിക്ഷേപം ലക്ഷ്യമിടുന്നു
    02/10/2025
    ഗാസയെ കൈവിടാതെ കുവൈത്ത്; 15-ാമത് ദുരിതാശ്വാസ വിമാനം 40 ടൺ ഭക്ഷ്യസഹായവുമായി എത്തി
    02/10/2025
    ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തർ; ടിക്കറ്റ് വിൽപന ആരംഭിച്ചു
    02/10/2025
    ഇന്ത്യ-ചൈന നേരിട്ട് വിമാന സർവീസ്; ഒക്ടോബർ അവസാനം ആരംഭിക്കും
    02/10/2025
    സൂപ്പർ ലീ​ഗ് കേരള; എവിടെ അവസാനിച്ചോ അവിടെ തു‌ടങ്ങി; ത്രില്ലർ മത്സരത്തിൽ ഫോഴ്സാ കൊച്ചിയെ തകർത്ത് കാലിക്കറ്റിന് ജയം
    02/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.