Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 17
    Breaking:
    • ലോക കാല്പന്തുകളിക്ക് ആരംഭം കുറിച്ച് റിയാദിൽ മിഅ ഖൽബിലെ ഫുട്ബോൾ; യുവ പ്രതിഭകളെ ആദരിച്ചു
    • പകരം ചോദിക്കാൻ ഇംഗ്ലണ്ട്, ചരിത്രം ആവർത്തിക്കാൻ ക്രോയേഷ്യ
    • ഫിഫ ലോകകപ്പ്; 41-ാം വയസ്സിലും അങ്കം കുറിക്കാൻ റൊണാൾഡോ, പോർച്ചുഗൽ ഇന്നിറങ്ങും
    • ഇ.ടി. പ്രകാശിന് യാത്രയയപ്പ് നൽകി
    • കേരളാ എൻജിനീയേഴ്സ് ഫോറം ബാഡ്മിന്റൺ ടൂർണമെന്റ് നെറ്റ് മാസ്റ്റേഴ്സ് സീസൺ 3.0 സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    പരിശോധന ശക്തം, സൗദിയിൽ ഒരാഴ്ച്ചക്കിടെ പിടിയിലായത് 14,000 പേർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/04/2024 Gulf Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ദക്ഷിണ സൗദി അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുന്ന സുരക്ഷാ സൈനികര്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ ഒരാഴ്ചക്കിടെ നടത്തിയ റെയ്ഡുകളില്‍ 14,000 ലേറെ നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം എട്ടു മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ 14,672 നിയമ ലംഘകരാണ് പിടിയിലായത്. ഇക്കൂട്ടത്തില്‍ 9,479 പേര്‍ ഇഖാമ നിയമ ലംഘകരും 3,763 പേര്‍ നുഴഞ്ഞുകയറ്റക്കാരും 1,430 തൊഴില്‍ നിയമ ലംഘകരുമാണ്.

    ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി സൗദിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 996 പേരെയും സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. ഇക്കൂട്ടത്തില്‍ 33 ശതമാനം പേര്‍ യെമനികളും 64 ശതമാനം പേര്‍ എത്യോപ്യക്കാരും മൂന്നു ശതമാനം പേര്‍ മറ്റു രാജ്യക്കാരാണ്. ഒരാഴ്ചക്കിടെ അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 37 പേരും ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നല്‍കിയ ആറു പേരും അറസ്റ്റിലായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിലവില്‍ വിവിധ പ്രവിശ്യകളിലെ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്ന 58,902 പേര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നു. ഇക്കൂട്ടത്തില്‍ 54,551 പേര്‍ പുരുഷന്മാരും 4,351 പേര്‍ വനിതകളുമാണ്. ഒരാഴ്ചക്കിടെ 8,766 നിയമ ലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തി. സ്വദേശങ്ങളിലേക്ക് നാടുകടത്തുന്നതിനു മുന്നോടിയായി 2,861 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുന്നു. യാത്രാ രേഖകളില്ലാത്ത 52,073 പേര്‍ക്ക് താല്‍ക്കാലിക പാസ്‌പോര്‍ട്ടുകള്‍ സംഘടിപ്പിക്കാന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിക്കുന്നതായും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

    സൗദിയില്‍ നുഴഞ്ഞുകയറാന്‍ നിയമ ലംഘകരെ സഹായിക്കുന്നവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്ക് യാത്രാ, താമസ സൗകര്യങ്ങളും ജോലിയും നല്‍കുന്നവര്‍ക്കും 15 വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. നുഴഞ്ഞുകയറ്റക്കാര്‍ക്ക് യാത്രാ സൗകര്യം നല്‍കാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളും താമസ സൗകര്യം നല്‍കാന്‍ ഉപയോഗിക്കുന്ന പാര്‍പ്പിടങ്ങളും കണ്ടുകെട്ടുകയും ചെയ്യും.

    ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും ഇത്തരക്കാര്‍ക്ക് സഹായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നവരെയും കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറില്‍ ബന്ധപ്പെട്ടും മറ്റു പ്രവിശ്യകളില്‍ 999, 996 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടും എല്ലാവരും അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ലോക കാല്പന്തുകളിക്ക് ആരംഭം കുറിച്ച് റിയാദിൽ മിഅ ഖൽബിലെ ഫുട്ബോൾ; യുവ പ്രതിഭകളെ ആദരിച്ചു
    17/06/2026
    പകരം ചോദിക്കാൻ ഇംഗ്ലണ്ട്, ചരിത്രം ആവർത്തിക്കാൻ ക്രോയേഷ്യ
    17/06/2026
    ഫിഫ ലോകകപ്പ്; 41-ാം വയസ്സിലും അങ്കം കുറിക്കാൻ റൊണാൾഡോ, പോർച്ചുഗൽ ഇന്നിറങ്ങും
    17/06/2026
    ഇ.ടി. പ്രകാശിന് യാത്രയയപ്പ് നൽകി
    17/06/2026
    കേരളാ എൻജിനീയേഴ്സ് ഫോറം ബാഡ്മിന്റൺ ടൂർണമെന്റ് നെറ്റ് മാസ്റ്റേഴ്സ് സീസൺ 3.0 സംഘടിപ്പിച്ചു
    17/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version