കുവൈത്ത് സിറ്റി– കുവൈത്തില്‍ ഭാര്യയെ ക്രൂരമായി അടിച്ചുകൊലപ്പെടുത്തിയ ഇന്ത്യക്കാരന് കോടതി വധശിക്ഷ വിധിച്ചു. ജഡ്ജി നായിഫ് അല്‍ദഹൂമിന്റെ അധ്യക്ഷതയിലുള്ള ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. സാല്‍മി ഏരിയയിലെ ദമ്പതികളുടെ വീട്ടില്‍ വെച്ചാണ് പ്രതി കൊലപാതകം നടത്തിയത്. കുടുംബ വഴക്കിനെ തുടര്‍ന്ന് പ്രതി ചുറ്റിക ഉപയോഗിച്ച് ഭാര്യയുടെ ശിരസ്സിന് പലതവണ ആഞ്ഞടിക്കുകയായിരുന്നു. ശിരസ്സ് തകര്‍ന്ന് യുവതി തല്‍ക്ഷണം മരണപ്പെട്ടു. കൃത്യം നടന്നയുടന്‍ തന്നെ പ്രതിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കുകയും കേസ് പിന്നീട് ക്രിമിനല്‍ കോടതിക്ക് കൈമാറുകയായിരുന്നു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



