Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 5
    Breaking:
    • അൽ ഹസ്സയിൽ നിര്യാതനായ റോയി വർഗീസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും
    • അഹ്‌ലൻ റമദാൻ ഡോ: ഹുസൈൻ മടവൂരും ഉനൈസ് പാപ്പിനിശ്ശേരിയും ജിദ്ദയിൽ ഫെബ്രുവരി ആറിന്
    • കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം
    • കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കും തിരിച്ചും പുതിയ വിമാന സർവീസ്, ആകാശ എയർ അടുത്ത മാസം 13 മുതൽ
    • ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ 21 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    മരണപ്പെട്ട സുഹൃത്തിന്റെ മൃതദേഹം വീല്‍ചെയറില്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഇന്ത്യക്കാര്‍ അറസ്റ്റില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/01/2026 Gulf Crime Kuwait 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി– മരണപ്പെട്ട സുഹൃത്തിന്റെ മൃതദേഹം വീല്‍ചെയറില്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ രണ്ടു ഇന്ത്യക്കാര്‍ അറസ്റ്റില്‍. മുബാറക് ഹോസ്പിറ്റലില്‍ ദുരൂഹ സാഹചര്യത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ കേസിന് സുരക്ഷാ വകുപ്പുകള്‍ തുമ്പുണ്ടാക്കിയാണ് സംഭവത്തിന് പിന്നിലെ ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തത്. മരണപ്പെട്ട സുഹൃത്തിന്റെ മൃതദേഹം രണ്ടു ഇന്ത്യക്കാര്‍ ചേര്‍ന്ന് വീല്‍ചെയറില്‍ മുബാറക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വീല്‍ചെയര്‍ ആശുപത്രി തൊഴിലാളിയെ ഏല്‍പിച്ച് ഇരുവരും സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. അസാധാരണ രീതിയില്‍ മൃതദേഹം ഉപേക്ഷിച്ച സംഭവം സംശയം ഉയര്‍ത്തുകയും സുരക്ഷാ വകുപ്പുകള്‍ ഉടന്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

    ഫോറന്‍സിക് പരിശോധനയില്‍ ഇന്ത്യക്കാരന്‍ സ്വാഭാവിക രീതിയിലാണ് മരണപ്പെട്ടതെന്ന് വ്യക്തമായി. കാലഹരണപ്പെട്ട വിസകളില്‍ കുവൈത്തില്‍ കഴിയുന്നതിനാല്‍ മരണം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാനും മെഡിക്കല്‍ സഹായം തേടാനും ഭയന്നതാണ് സുഹൃത്തിന്റെ മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിച്ചതെന്ന് അന്വേഷണങ്ങളില്‍ വ്യക്തമായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സുഹൃത്ത് മരണപ്പെട്ടതോടെ രണ്ടു പേരും ചേര്‍ന്ന് തങ്ങളുടെ വാഹനത്തില്‍ മൃതദേഹം മുബാറക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടാകില്ല എന്ന് ഇരുവരും വിശ്വസിച്ചു. മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാത്ത നിലക്ക് ഇരുവരും ആശുപത്രി പരിസരത്ത് വാഹനം പാര്‍ക്ക് ചെയ്തു. സംഘത്തില്‍ ഒരാള്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി വീല്‍ചെയറുമായി എത്തി മൃതദേഹം വീല്‍ചെയറില്‍ വെച്ചു. ഈ സമയം രണ്ടാമന്‍ വാഹനത്തില്‍ തന്നെ ഇരുന്നു. ആദ്യത്തെയാള്‍ ആശുപത്രി ജീവനക്കാരനെ സമീപിച്ച് രോഗിയെ അടിയന്തിരമായി ഡോക്ടറുടെ അടുത്തെത്തിക്കാന്‍ സഹായം തേടി. വീല്‍ചെയര്‍ ആശുപത്രി തൊഴിലാളിയെ ഏല്‍പിച്ചയുടന്‍ ഇരുവരും ആശുപത്രി പരിസരത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു.

    വീല്‍ചെയറിലുള്ളയാളുടെ മരണം സംഭവിച്ചിട്ടുണ്ടെന്ന് പിന്നീട് തിരിച്ചറിഞ്ഞ ആശുപത്രി ജീവനക്കാരന്‍ ഇതേ കുറിച്ച് അധികൃതരെ അറിയിക്കുകയായിരുന്നു. അന്വേഷണം ആരംഭിച്ച സുരക്ഷാ വകുപ്പുകള്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arrest crime Kuwait
    Latest News
    അൽ ഹസ്സയിൽ നിര്യാതനായ റോയി വർഗീസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും
    05/02/2026
    അഹ്‌ലൻ റമദാൻ ഡോ: ഹുസൈൻ മടവൂരും ഉനൈസ് പാപ്പിനിശ്ശേരിയും ജിദ്ദയിൽ ഫെബ്രുവരി ആറിന്
    05/02/2026
    കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം
    04/02/2026
    കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കും തിരിച്ചും പുതിയ വിമാന സർവീസ്, ആകാശ എയർ അടുത്ത മാസം 13 മുതൽ
    04/02/2026
    ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ 21 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    04/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.