അബുദാബി– ഹൃദയാഘാതത്തെ തുടർന്ന് നാദാപുരം സ്വദേശിയായ യുവാവ് അബുദാബിയിൽ നിര്യാതനായി. നാദാപുരം ചേലക്കാട് സ്വദേശി അജ്മൽ പാറച്ചാൽ (44) ആണ് മരിച്ചത്. അബുദാബി മുസഫയിലെ ബർഗർ ടു നൈറ്റ് കഫ്ത്തീരിയിലെ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ മമ്മു. മാതാവ്: ആയിഷ. ഭാര്യ: അസീബ. മക്കൾ: മുഹമ്മദ് ഫിനാൻ, മുഹമ്മദ് സിനാൻ, മുഹമ്മദ് സാദ്, ഫാത്തിമ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോയി ഖബറടക്കം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



