Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 4
    Breaking:
    • ഗൾഫ് രാജ്യങ്ങൾ നശിക്കണമെന്ന് ഇസ്രായിൽ ആഗ്രഹിക്കുന്നു; ടക്കർ കാൾസന്റെ പരാമർശം ചർച്ചയാകുന്നു
    • സന്ദർശക വിസയിൽ സൗദിയിൽ എത്തിയ പെരിന്തൽമണ്ണ സ്വദേശി ഹായിലിൽ നിര്യാതനായി
    • ഇറാൻ-യുഎസ്-ഇസ്രായിൽ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ: ആഗോളതലത്തിലും പ്രവാസികൾക്കിടയിലും ആശങ്ക വർധിക്കുന്നു
    • ഇറാന്‍ ആണവ ബോംബ് നിര്‍മ്മിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഗ്രോസി
    • ഹുര്‍മുസ് കടലിടുക്കിലെ അപകട സാധ്യതകള്‍ ഒഴിവാക്കാന്‍ അറാംകോ എണ്ണ കയറ്റുമതി യാമ്പു തുറമുഖത്തേക്ക് മാറ്റുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഇറാന്‍ ആണവ ബോംബ് നിര്‍മ്മിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഗ്രോസി

    ഇറാന്‍ ആണവ കേന്ദ്രങ്ങളിലേക്ക് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പരിശോധകര്‍ക്ക് പൂര്‍ണ്ണമായി പ്രവേശനം നിഷേധിക്കുന്നത് ഗുരുതരമായ ആശങ്കക്ക് കാരണമാകും.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/03/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇറാനിലെ നതാന്‍സ് ആണവ കേന്ദ്രം.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഇറാന്‍ ആണവ ബോംബ് നിര്‍മ്മിക്കുന്നുണ്ടെന്നതിന് തെളിവുകളൊന്നുമില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി വ്യക്തമാക്കി. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ വലിയ ശേഖരം ആണവായുധം നിര്‍മ്മിക്കാന്‍ ആവശ്യമായ നിലവാരത്തിന് അടുത്തെത്തിയിട്ടുണ്ട്. ഇറാന്‍ ആണവ കേന്ദ്രങ്ങളിലേക്ക് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പരിശോധകര്‍ക്ക് പൂര്‍ണ്ണമായി പ്രവേശനം നിഷേധിക്കുന്നത് ഗുരുതരമായ ആശങ്കക്ക് കാരണമാകും. നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇറാന്‍ ഐ.എ.ഇ.എയുമായി സഹകരിക്കുന്നില്ലെങ്കില്‍, ഇറാന്റെ ആണവ പദ്ധതി സമാധാനപരമാണെന്ന് ഏജന്‍സിക്ക് ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.
    ആണവ പ്രശ്‌നത്തില്‍ ചര്‍ച്ചകളിലൂടെ കരാറിലെത്താന്‍ കഴിഞ്ഞില്ലെന്ന വ്യാജേന, കഴിഞ്ഞ ശനിയാഴ്ച ഇറാനെതിരായ ഇസ്രായില്‍-അമേരിക്കന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് ഗ്രോസിയുടെ പ്രസ്താവനകള്‍ പുറത്തുവന്നത്. സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈവശം വെക്കാതിരിക്കാന്‍ ഇറാന്‍ സമ്മതിച്ചതായി ഒമാന്‍ വിദേശ മന്ത്രി ബദര്‍ അല്‍ബൂസഈദി യുദ്ധത്തിന് ഒരു ദിവസം മുമ്പ് അറിയിച്ചിരുന്നു. ഇറാന്‍ തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഉപേക്ഷിക്കുമെന്നും, ആണവ ഇന്ധനത്തിന്റെ ശേഖരണമോ സംഭരണമോ ഉണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്നും ഇത് പൂര്‍ണ്ണമായും സ്ഥിരീകരിക്കുമെന്നും അല്‍ബൂസഈദി അന്ന് വിശദീകരിച്ചു.
    എന്നാല്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ വിഷയത്തില്‍ പ്രതികരണം നടത്തുകയും ഇറാന്‍ 20 ശതമാനം വരെ പോലും യുറേനിയം സമ്പുഷ്ടീകരിക്കരുതെന്ന് പ്രസ്താവിക്കുയും ചെയ്തു. സിവിലിയന്‍ ആവശ്യങ്ങള്‍ക്കായി പോലും ഇറാന്‍ യുറേനിയം സമ്പുഷ്ടീകരിക്കരുതെന്ന്, ജനീവയില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള മൂന്നാം റൗണ്ട് ചര്‍ച്ചയുടെ പിറ്റേന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ഇറാനെതിരെ ഇസ്രായില്‍-അമേരിക്കന്‍ സൈനിക നടപടി ആരംഭിച്ചു. യുദ്ധത്തില്‍ ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ കൊല്ലപ്പെട്ടു. യുദ്ധം ഇപ്പോഴും നിര്‍ബാധം തുടരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran nuclear bomb
    Latest News
    ഗൾഫ് രാജ്യങ്ങൾ നശിക്കണമെന്ന് ഇസ്രായിൽ ആഗ്രഹിക്കുന്നു; ടക്കർ കാൾസന്റെ പരാമർശം ചർച്ചയാകുന്നു
    04/03/2026
    സന്ദർശക വിസയിൽ സൗദിയിൽ എത്തിയ പെരിന്തൽമണ്ണ സ്വദേശി ഹായിലിൽ നിര്യാതനായി
    04/03/2026
    ഇറാൻ-യുഎസ്-ഇസ്രായിൽ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ: ആഗോളതലത്തിലും പ്രവാസികൾക്കിടയിലും ആശങ്ക വർധിക്കുന്നു
    04/03/2026
    ഇറാന്‍ ആണവ ബോംബ് നിര്‍മ്മിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഗ്രോസി
    04/03/2026
    ഹുര്‍മുസ് കടലിടുക്കിലെ അപകട സാധ്യതകള്‍ ഒഴിവാക്കാന്‍ അറാംകോ എണ്ണ കയറ്റുമതി യാമ്പു തുറമുഖത്തേക്ക് മാറ്റുന്നു
    04/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.