ദുബൈ– ഒരിടവേളയ്ക്കുശേഷം സ്വർണ വിലയിൽ വീണ്ടും വർധനവ്. ദുബൈയിൽ ഇന്ന് 24 കാരറ്റ് സ്വർണം ഗ്രാമിന് 499.25 ദിർഹവും 22 കാരറ്റ് ഗ്രാമിന് 462.25 ഉം 21 കാരറ്റിന് 443.25 ഉം 18 കാരറ്റിന് 379.75 ദിർഹവുമാണ് നിരക്ക്. രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 4,143 ഡോളര്‍ നിലവാരത്തിലെത്തി. കഴിഞ്ഞദിവസം വൻതോതിൽ നിലമെച്ചപ്പെടുത്തിയ യുഎസ് ഡോളർ ഇൻഡക്സും യുഎസ് ട്രഷറി യീൽഡും (കടപ്പത്ര ആദായനിരക്ക്) അൽപം താഴ്ന്നതും സ്വർണത്തിന് തിരിച്ചുകയറാനുള്ള പിടിവള്ളിയായി.
ഡിമാന്‍ഡ് കൂടിയതും അനുകൂലമായ ആഗോള സൂചനകളുമാണ് സ്വര്‍ണം നേട്ടമാക്കിയത്. ഡിസംബറില്‍ യുഎസ് ഫെഡ് വീണ്ടും നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലും അനുകൂലമായി. ഡോളറിന്റെ സ്ഥിരതയും യുഎസ് കടപ്പത്ര ആദായവും സ്വര്‍ണത്തെ പിന്തുണച്ചു.
ഒക്ടോബർ പത്തിന് രേഖപ്പെടുത്തിയ 525.25 ദിർഹമെന്ന റെക്കോർഡ് വില വർദ്ധനവിന് പിന്നാലെ തുർന്നുള്ള ദിവസങ്ങളിൽ ചെറിയ തോതിൽ വിലയിടിവ് രേഖപ്പെടുത്തിയിരുന്നു.



