ദോഹ– തൃശ്ശൂർ നാട്ടിക സ്വദേശിയായ പരേതനായ കല്ലിപറമ്പില്‍ കുഞ്ഞിബീരാന്‍റെ മകന്‍ റഷീദ് ഖത്തറില്‍ മരണപ്പെട്ടു. ഇന്ന് നാട്ടിലേക്ക് പോകാന്‍ ടിക്കറ്റെടുത്ത റഷീദിനെ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോകാനായി സുഹൃത്തുക്കള്‍ റൂമില്‍ വന്നപ്പോയാണ് റൂമില്‍ മരിച്ചുകിടക്കുന്നത് കണ്ടത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഭാര്യ: ഫാത്തിമ. മക്കൾ: റിഫാന്‍, ഫര്‍ഹാന, ഫര്‍സാന.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group