ഇന്ത്യയിലെ പ്രധാന നഗരങ്ങളായ നോയിഡയും ജെയ്പൂരും ആസ്ഥാനമായി പ്രവർത്തിക്കുന്ന തട്ടിപ്പ് കോൾ സെന്റർ ലക്ഷ്യം വെക്കുന്നത് യുഎഇ പൗരന്മാരെ. +971 എന്ന് ആരംഭിക്കുന്ന നമ്പർ ഉപയോഗിച്ച് വിളിക്കുന്ന തട്ടിപ്പ് കോൾ സെന്റർ, ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോറക്സ് കമ്പനികളാണ് തങ്ങൾ എന്നാണ് പരിചയപ്പെടുത്തുന്നതിയാണ് തട്ടിപ്പ് നടത്തുന്നത്. ഇതിനോടകം നിരവധി ആളുകൾ തട്ടിപ്പിനിരയായിട്ടുണ്ട് എന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
സംഭവം പുറത്തായതിന് പിന്നാലെ നോയിഡയിലെ തട്ടിപ്പ് കേന്ദ്രങ്ങളിൽ പരിഭ്രാന്തി പടർന്നു. “ഇത് എല്ലായിടത്തും പ്രചരിച്ചു. പ്രവർത്തനം എങ്ങനെ ചോർന്നു എന്ന് മാനേജർമാർ ചോദിക്കുന്നു” നോയിഡയിലെ തട്ടിപ്പ് കേന്ദ്രത്തിലെ തൊഴിലാളി പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. എല്ലാവരോടും തിരിച്ച് വീട്ടിലേക്ക് പോകാനും കാര്യങ്ങൾ തണുക്കുന്നതുവരെ തിരിച്ചുവരരുതെന്നും പറഞ്ഞതായി തൊഴിലാളി കൂട്ടിചേർത്തു.
എഫ്1 കാപിറ്റൽസ്, ആൽഗോ ഗ്ലോബൽ ഇന്റർനാഷണൽ, ആർബിട്രേജ് പ്രൈം ആൻഡ് ഓസ്കാർ മാർക്കറ്റ്സ് തുടങ്ങിയവയാണ് തട്ടിപ്പ് കേന്ദ്രങ്ങൾ മറയാക്കിയ ഉപയോഗിച്ചിരുന്ന കമ്പനികൾ. ഡൊമെയ്ൻ റെക്കോർഡുകളും അഡ്രസ്സുകളും ഒന്നിലധികം പ്ലാറ്റഫോമുകളാണെങ്കിലും സെെന്റ‍് ലുസിയ എന്ന അഡ്രസ്സുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയതോടെയാണ് തട്ടിപ്പു കേന്ദ്രങ്ങൾ വെളിച്ചത്താവുന്നത്. കൂടാതെ, അവരുടെ വെബ്സൈറ്റുകൾ ഒരേ പ്രോക്സി ഇമെയിലിലേക്കും ബാക്കെൻഡ് ഇൻഫ്രാസ്ട്രെക്ചറുമായി ബന്ധപ്പെട്ടാണിരുന്നിരുന്നത്. ഇതുവഴിയാണ് ഇന്ത്യയിലും യുഎഇയിലുമായി പ്രവർത്തിക്കുന്ന തട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് അന്വേഷണം നീണ്ടത്.
തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ തട്ടിപ്പിന് ഇരയായവർ നഷ്ടം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അര മില്ല്യൺ ദിർഹം വരെ നഷ്ടപ്പെട്ടതായി വെളിപ്പെടുത്തി. ഇത്തരം തട്ടിപ്പ് ഇതാദ്യമല്ല. കഴിഞ്ഞ മാസം ദുബായിലെ IMPZ ഏരിയയിലെ തട്ടിപ്പ് കേന്ദ്രങ്ങൾ അന്വേഷണത്തിനൊടുവിൽ കണ്ടെത്തുകയും അടച്ച് പൂട്ടുകയും ചെയ്തിരുന്നു.