Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 22
    Breaking:
    • ജിസാൻ സബിയ ഏരിയ കെഎംസിസി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
    • കവനൂർ കെഎംസിസി മുൻ ഭാരവാഹി പൂളക്കൽ മുനീർ നിര്യാതനായി; തീരാനൊമ്പരമായി വരകളും ഓർമ്മകളും
    • പ്രോ ലീഗ്; ഇരട്ട ഗോളുകളുമായി റൊണാൾഡോ, അൽ ഹസമിനെ തകർത്ത് അൽ നസ്ർ ഒന്നാമത്​
    • ഇന്നത്തെ നോമ്പുതുറ സമയം: റമദാന്‍ 5 (ഫെബ്രുവരി 22)
    • പ്രീമിയർ ലീഗ്; ആഴ്സണലിന് ഭീഷണിയായി സിറ്റി, ചെൽസിക്കും വില്ലയ്ക്കും സമനില​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    അബുദാബി കാറപകടം; നാല് സഹോദരങ്ങൾക്കും ദുബൈയിലെ അൽ ഖിസൈസ് ഖബറിടത്തിൽ അന്ത്യവിശ്രമം

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ06/01/2026 Gulf Latest UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– കുഞ്ഞുപ്രായത്തിൽ അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട നാല് മലയാളി കുരുന്നുകൾക്ക്​ കണ്ണീരിൽ കുതിർന്ന യാത്രമൊഴി നൽകി.

    അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം തിരൂർ കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും റുക്സാനയുടെയും മക്കളായ അഷാസ്(14), അമ്മാർ(12)അസാം(8), അയാഷ്(5) എന്നിവർക്ക് ദുബൈയുടെ മണ്ണിൽ അന്ത്യനിദ്ര.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അടുത്തടുത്ത ഖബറുകളിലായാണ്​ കുട്ടികളെ ഖബറടക്കിയത്​.

    ഇന്ന്(ചൊവ്വ) വൈകിട്ട് നാലോടെ ദുബൈ മുഹൈസിനയിലെ അൽ ഷുഹാദ പള്ളിയിൽ നടന്ന ജനാസ നമസ്കാരത്തിന് പിന്നാലെയായിരുന്നു ഖബറടക്കം.

    നേരത്തെ ഉച്ചയ്ക്ക് നിശ്ചയിച്ചിരുന്ന സംസ്കാര ചടങ്ങുകൾ പിന്നീട് വൈകിട്ടത്തേയ്ക്ക് മാറ്റുകയായിരുന്നു.അബുദാബിയിലെ പ്രാർഥനകൾക്ക് ശേഷം മക്കളുടെ ചേതനയറ്റ മുഖം ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയുന്ന മാതാപിതാക്കളേയും സഹോദരിയേയും കാണിച്ച ശേഷമാണ് ദുബൈയിലേക്ക് കൊണ്ട് പോയത്.

    ഖബറടക്ക ചടങ്ങുകൾക്കായി ആശുപത്രിയിൽ നിന്ന്​ വീൽചെയറിലെത്തിയ പിതാവിന്‍റെ സാന്നിധ്യം ബന്ധുക്കളെയും കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി.

    ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും അടക്കം നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു.

    മരിച്ച കുട്ടികളെല്ലാം ദുബൈയിലെ അറബ്​ യൂനിറ്റി സ്കൂളിലെ വിദ്യാർഥികളായിരുന്നു. ലിവ ഫെസ്റ്റിവല്‍ കഴിഞ്ഞു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ ശനിയാഴ്ച പുലർച്ചെയാണ് അബൂദബി-ദുബൈ റോഡില്‍ ഷഹാമക്ക്​ അടുത്താണ് അപകടമുണ്ടായത്​.

    അപകടത്തിൽ മരിച്ച വീട്ടുജോലിക്കാരി തിരൂർ ചമ്രവട്ടം സ്വദേശി ബുഷ്​റയുടെ മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ച്​ ഖബറടക്കി.അപകടത്തിൽ പരിക്കേറ്റ അബ്ദുല്‍ ലത്തീഫിന്‍റെയും റുക്സാനയുടെയും മകൾ ഇസ്സയുടേയും ആരോഗ്യനിലയിൽ പുരോഗതിയുണ്ട്​.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abudabi accident accident death family death Gulf news malayali pravasi UAE
    Latest News
    ജിസാൻ സബിയ ഏരിയ കെഎംസിസി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
    22/02/2026
    കവനൂർ കെഎംസിസി മുൻ ഭാരവാഹി പൂളക്കൽ മുനീർ നിര്യാതനായി; തീരാനൊമ്പരമായി വരകളും ഓർമ്മകളും
    22/02/2026
    പ്രോ ലീഗ്; ഇരട്ട ഗോളുകളുമായി റൊണാൾഡോ, അൽ ഹസമിനെ തകർത്ത് അൽ നസ്ർ ഒന്നാമത്​
    22/02/2026
    ഇന്നത്തെ നോമ്പുതുറ സമയം: റമദാന്‍ 5 (ഫെബ്രുവരി 22)
    22/02/2026
    പ്രീമിയർ ലീഗ്; ആഴ്സണലിന് ഭീഷണിയായി സിറ്റി, ചെൽസിക്കും വില്ലയ്ക്കും സമനില​
    22/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version