ദുബൈ– ദുബൈയിലെ മുൻ മലയാളി മാധ്യമ പ്രവർത്തകൻ നാട്ടിൽ നിര്യാതനായി. ഏറെ കാലം ഗൾഫ് മാധ്യമം ദുബൈ ലേഖകനായിരുന്ന അബ്ദുൽ അസീസ് പുതിയങ്ങാടിയാണ് നാട്ടിൽ വച്ചു മരണപ്പെട്ടത്. പ്രവാസം മതിയാക്കി നാട്ടിൽ മുട്ടത്ത് ആയിരുന്നു താമസം.
റേഡിയൊ ഏഷ്യയിലെ പ്രഭാഷകനും ബർ ദുബൈ മസ്ജിദിൽ ഖുത്തുബ പരിഭാഷകനുമായി സേവനം ചെയ്തിരുന്നു. തരംഗം കാസറ്റിന് വേണ്ടി നിരവധി ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
ദുബൈ ഐ.സി.സി പ്രസിഡൻറ്, ജമാഅത്തെ ഇസ്ലാമി കണ്ണൂർ ജില്ലാ സമിതി അംഗം, മാടായി ഏരിയ പ്രസിഡൻറ്, മുട്ടം പ്രാദേശിക ഹൽക്ക നാസിം തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മതരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. മക്കൾ സന, ബശീർ. മൃതദേഹം മുട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



