Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 3
    Breaking:
    • എയർപോർട്ടുകൾ തുറന്നു; യുഎഇയിൽ നിന്ന് പരിമിതമായ വിമാന സർവീസുകൾ പുന:രാരംഭിച്ചു
    • മടവൂർ സി എം വലിയുള്ളാഹി 36-ാം ഉറൂസ് മുബാറക്; അബുദാബിയിൽ സ്വാഗത സംഘം രൂപീകരിച്ചു
    • സംഘർഷാവസ്ഥ; യാത്ര ചെയ്യാൻ കഴിയാത്ത അതിഥികളുടെ താമസം നീട്ടിനൽകാൻ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി
    • ദുബൈയിൽ സ്വര്‍ണ വില കുതിച്ചു, ഒറ്റയടിക്ക് 13 ദിര്‍ഹം കൂടി, 22 കാരറ്റ് 600 ദിര്‍ഹം കടന്നു
    • ഇറാൻ ആക്രമണം; ആക്രമണത്തിന് കൂട്ടുനിൽക്കില്ല, അമേരിക്കൻ വിമാനങ്ങളെ പുറത്താക്കി സ്പെയിൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    മരുഭൂമിയിൽ പിറന്ന സാഹിത്യരാത്രി: ഫോക്കസ് ജിദ്ദ ‘’ഡ്യൂൺ സ്റ്റോറീസ്’ ശ്രദ്ധേയമായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/12/2025 Gulf Latest literature Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– ജിദ്ദയിലെ പ്രശസ്തരായ എഴുത്തുകാരെയും പുതിയ പ്രതിഭകളെയും ഉൾപ്പെടുത്തിക്കൊണ്ട് ഫോക്കസ് ഇന്റർനാഷണൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിച്ച ‘ഡ്യൂൺ സ്റ്റോറീസ്’ എന്ന സാഹിത്യ സംഗമം ശ്രദ്ധേയമായി.

    ഫോക്കസ് ജിദ്ദ ലിറ്റ് എക്‌സ്‌പോയുടെ ഭാഗമായി, 2026 ജനുവരി 10ന് നടക്കാനിരിക്കുന്ന ‘ബുക്ക് ഹറാജ് 3.0’ എന്ന പുസ്തകമേളയുടെ മുന്നോടിയായിട്ടാണ് ഈ സാഹിത്യ വിരുന്ന് ഒരുക്കിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മരുഭൂമിയിൽ ഒരുക്കിയ വർണ്ണാഭമായ ടെന്റിൽ, ക്യാമ്പ് ഫയറിന്റെയും തണുത്ത കാറ്റിന്റെയും സാന്നിധ്യത്തിൽ, ജിദ്ദയിലെ പ്രമുഖ എഴുത്തുകാരും വായനാ സ്നേഹികളും ഒത്തുചേർന്ന വിജ്ഞാന വിരുന്ന് പുതിയ ഒരു അനുഭവമായി.

    പുസ്തക എഴുത്തുകാരുമായി സംവദിക്കുക എന്ന ആശയത്തിൽ നടന്ന സാഹിത്യ സംഗമം എഴുത്തുകാരുടെ ജീവിതാനുഭവങ്ങളും രചനാപ്രക്രിയകളും പ്രവാസത്തിന്റെ അടയാളങ്ങളും പങ്കുവെക്കുന്ന ഒരു തുറന്ന വേദിയായി.

    ജിദ്ദയിലെ സാഹിത്യരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾക്കൊപ്പം യുവ എഴുത്തുകാരും വേദി പങ്കിട്ടു. ഹസ്സൻ ചെറൂപ്പ, ബഷീർ വള്ളിക്കുന്ന്, എ.പി. അൻവർ വണ്ടൂർ, ശിഹാബ് കരുവാരക്കുണ്ട്, വഹീദ് സമാൻ, അമീന ബഷീർ, സൗദ കാന്തപുരം, റെജി അൻവർ, തുടങ്ങിയ ജിദ്ദയിലെ എഴുത്തുകാർ തങ്ങളുടെ ജീവിതാനുഭവങ്ങളും രചനാപ്രക്രിയകളും പ്രവാസത്തിന്റെ അടയാളങ്ങളും പങ്കുവെച്ചു. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ബാല എഴുത്തുകാരൻ മുഹമ്മദ് അമൻ ചർച്ചാ വേദിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായി. ഇതിനകം ഒരു ഇംഗ്ലീഷ് നോവൽ പ്രസിദ്ധീകരിക്കുകയും രണ്ടാമത്തേതിന്റെ പണിപ്പുരയിൽ തുടരുകയും ചെയ്യുന്ന മുഹമ്മദ് അമന്റെ ലളിതമായ അവതരണവും ആത്മാർത്ഥമായ മറുപടികളും സദസ്സിന്റെ മനസ്സ് കീഴടക്കി. തനിക്ക് വലിയ ജീവിതാനുഭവങ്ങളില്ലെന്നും തന്റെ സ്വപ്നങ്ങളെ പിന്തുടർന്നാണ് എഴുതുന്നതെന്നും ലളിതമായി പറഞ്ഞത് സദസ്സിൽ വലിയ കയ്യടി നേടി.

    ജിദ്ദയിലെ എഴുത്തുകാരോടൊപ്പം ഖത്തറിൽ നിന്നെത്തിയ പ്രശസ്ത ജേർണലിസ്റ്റും എഴുത്തുകാരനുമായ അഷ്‌റഫ് തൂണേരി അപ്രതീക്ഷിതമായി വേദിയിലെത്തിയത് പരിപാടിക്ക് അധിക ഊർജം നൽകി.

    കവിത, കഥ, അനുഭവക്കുറിപ്പ്, നോവൽ, മാധ്യമ എഴുത്ത് തുടങ്ങി വ്യത്യസ്ത സാഹിത്യരൂപങ്ങൾ ചർച്ചയായി. എഴുത്തുകാരുടെ ആദ്യ കൃതികളുടെ ഓർമ്മകൾ മുതൽ സാമൂഹിക ഉത്തരവാദിത്വം വരെ വിഷയങ്ങളിൽ വ്യാപിച്ചു.

    ഇന്ററാക്ടീവ് സെഷൻ ഷഫീഖ് പട്ടാമ്പി ചടുലവും ഹൃദ്യവുമായ രീതിയിൽ നിയന്ത്രിച്ചു. ശ്രോതാക്കളുടെ ചോദ്യങ്ങളും ഉപചോദ്യങ്ങളും ചർച്ചയെ കൂടുതൽ ആഴത്തിലേക്ക് നയിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വലിയൊരു സദസ്സിന്റെ ശ്രദ്ധയും സഹകരണവും പരിപാടിയുടെ വിജയത്തിൽ നിർണായകമായി.

    ചർച്ചയ്ക്ക് ശേഷം നടന്ന സൗഹൃദ സംവാദങ്ങളും തുടർന്ന് അരങ്ങേറിയ മുട്ടിപ്പാട്ടും മാപ്പിള ഗാനങ്ങളും ഈ സാഹിത്യരാത്രിയെ പൂർണമാക്കി.

    ജനുവരി 10ന് ജിദ്ദയിൽ നടക്കുന്ന ‘ബുക്ക് ഹറാജിൽ പഴയതും പുതിയതുമായ പുസ്തകങ്ങൾ വാങ്ങാനും വിൽക്കാനും കൈമാറാനും അവസരം ഉണ്ടായിരിക്കും. പുസ്തകങ്ങൾ വിൽക്കാൻ താല്പര്യമുള്ളവർക്ക് 0559344474
    0556957687 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dune stories focus jeddah literature fest Saudi soudi arabia
    Latest News
    എയർപോർട്ടുകൾ തുറന്നു; യുഎഇയിൽ നിന്ന് പരിമിതമായ വിമാന സർവീസുകൾ പുന:രാരംഭിച്ചു
    03/03/2026
    മടവൂർ സി എം വലിയുള്ളാഹി 36-ാം ഉറൂസ് മുബാറക്; അബുദാബിയിൽ സ്വാഗത സംഘം രൂപീകരിച്ചു
    03/03/2026
    സംഘർഷാവസ്ഥ; യാത്ര ചെയ്യാൻ കഴിയാത്ത അതിഥികളുടെ താമസം നീട്ടിനൽകാൻ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി
    03/03/2026
    ദുബൈയിൽ സ്വര്‍ണ വില കുതിച്ചു, ഒറ്റയടിക്ക് 13 ദിര്‍ഹം കൂടി, 22 കാരറ്റ് 600 ദിര്‍ഹം കടന്നു
    02/03/2026
    ഇറാൻ ആക്രമണം; ആക്രമണത്തിന് കൂട്ടുനിൽക്കില്ല, അമേരിക്കൻ വിമാനങ്ങളെ പുറത്താക്കി സ്പെയിൻ
    02/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.