കുവൈത്ത് സിറ്റി: കുവൈത്തിൽ റിഫൈനറിയിലുണ്ടായ അഗ്‌നിബാധയിൽ ഒരു തൊഴിലാളി മരിക്കുകയും നാലു പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചു. ഇന്നലെ ഉച്ചക്ക് 2.19-നാണ് മിനാ അബ്ദുല്ല റിഫൈനറിയിലെ പരിസ്ഥിതി ഇന്ധന യൂണിറ്റുകളുടെ ഭാഗമായ ഡീസൾഫറൈസേഷൻ യൂണിറ്റ് 112-ൽ അഗ്‌നിബാധയുണ്ടായത്.
അഗ്‌നിബാധ പൂർണമായും നിയന്ത്രണവിധേയമാക്കാൻ എമർജൻസി സംഘങ്ങൾക്ക് കഴിഞ്ഞു. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുമായി കരാർ ഒപ്പുവെച്ച കോൺട്രാക്ടർക്കു കീഴിലെ തൊഴിലാളിയാണ് മരിച്ചത്. പരുക്കേറ്റവരിൽ രണ്ടു പേരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. മറ്റു രണ്ടു പേർക്ക് റിഫൈനറിയിലെ മെഡിക്കൽ ക്ലിനിക്കിൽ ആവശ്യമായ പ്രഥമശുശ്രൂഷ നൽകി. പരുക്കേറ്റ ആരുടെയും നില ഗുരതരമല്ലെന്നും കമ്പനി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group