ന്യൂയോർക്ക് – നിലവിൽ തുടർന്നു കൊണ്ടരിക്കുന്ന നിരവധി പ്രശ്നങ്ങളെ ഉയർത്തിക്കാട്ടി
യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായും സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ കൂടിക്കാഴ്ച നടത്തി. ന്യൂയോർക്കിൽ നടന്ന 80-ാമത് യു.എന്‍ ജനറല്‍ അസംബ്ലി സമ്മേളനത്തിലാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.
സൗദി അറേബ്യയും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള സഹകരണം, നിലവിലെ ആഗോള വെല്ലുവിളികള്‍, ഇവക്ക് എതിരെ നപടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം എന്നിവയെല്ലാമാണ് പ്രധാനമായും കൂടിക്കാഴ്ചയിൽ സംസാരിച്ചത്. മാനുഷിക പ്രതിസന്ധി – പ്രാദേശിക സംഘര്‍ഷം എന്നിരിക്കെതിരെയുള്ള സംവിധാനങ്ങള്‍, യു.എന്നിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവയും ചർച്ചയിൽ സംസാരിച്ചു.
വിദേശ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുറഹ്മാന്‍ ബിന്‍ ഇബ്രാഹിം അല്‍റസി, വിദേശകാര്യ മന്ത്രിയുടെ രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് മിസ്അബ് ബിന്‍ മുഹമ്മദ് അല്‍ഫര്‍ഹാന്‍ രാജകുമാരന്‍, ഐക്യരാഷ്ട്രസഭയിലേക്കുള്ള സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി ഡോ. അബ്ദുല്‍ അസീസ് അല്‍വാസില്‍, വിദേശ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അല്‍യഹ്‌യ, വിദേശ മന്ത്രാലയത്തിലെ പ്ലീനിപൊട്ടന്‍ഷ്യറി മന്ത്രി ഡോ. മനാല്‍ റദ്‌വാന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.