കുവൈത്ത് സിറ്റി – കബദ് ഏരിയയിലെ റെസ്റ്റ് ഹൗസിനകത്ത് അത്യാധുനിക സൗകര്യങ്ങളോടെ മദ്യനിര്‍മാണ കേന്ദ്രം നടത്തിയ പ്രവാസികളായ ആറംഗ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. പ്രശസ്തമായ ബ്രാന്‍ഡുകളിലുള്ള വ്യാജ വിദേശ മദ്യങ്ങളാണ് ഇവിടെ നിര്‍മിച്ചിരുന്നത്.


വിതരണത്തിന് തയാറാക്കിയ വന്‍ മദ്യ ശേഖരവും മദ്യം നിറക്കാനുള്ള കാലി കുപ്പികളും മദ്യനിര്‍മാണത്തിനുള്ള ഉപകരണങ്ങളും മദ്യക്കുപ്പികളില്‍ പതിക്കാനുള്ള, വിദേശ മദ്യക്കമ്പനികളുടെ പേരിലുള്ള ലേബലുകളും മറ്റും ഇവിടെ കണ്ടെത്തി. റെയ്ഡിനിടെ അറസ്റ്റിലായവരെ നിയമ നടപടികള്‍ക്കായി തെളിവുകള്‍ സഹിതം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



