Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 15
    Breaking:
    • ദുബൈയിൽ ഡ്രൈവറെ ആവശ്യമുണ്ട്
    • കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച എട്ടു പേർക്ക് തടവും 2.4 കോടി രൂപ പിഴയും
    • 77-ാമത് എമ്മി അവാർഡ്സ് 2025 പ്രഖ്യാപിച്ചു; അഡോളസെൻസിലൂടെ 15-ാം വയസിൽ ചരിത്ര നേട്ടവുമായി ‘ഓവൻ കൂപ്പർ’
    • ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ-30 ഒക്​ടോബർ 15 മുതൽ
    • ജൂത കൂട്ടകൊലക്ക് വഴി തെളിയിച്ച നൂറംബർഗ് നിയമം| Story Of The Day| Sep: 15
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനം റിയാദിലും

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം13/05/2024 Gulf Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: സൗദി പ്രവാസി വിദ്യാര്‍ഥികളുടെ ചിരകാല സ്വപ്നമായ മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിനുള്ള ഓഫ്‌ലൈന്‍ കോച്ചിങ് സെന്റര്‍ റിയാദ് മോഡേണ്‍ സ്‌കൂളില്‍ ആരംഭിച്ചു. സൗദിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തിനുള്ള എല്ലാ സാധ്യതകളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സൗദിയില്‍ രജിസ്റ്റര്‍ ചെയ്ത എഡ്യൂക്കേഷന്‍ പാര്‍ട്ട്‌നേഴ്‌സ് കമ്പനി ആണ് ഇന്ത്യയിലെ പ്രമുഖ എന്‍ട്രന്‍സ് പരീക്ഷ പരിശീലന സ്ഥാപനമായ ആസ്‌ക് ഐ ഐ ടിയന്‍സുമായി ചേര്‍ന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ കോച്ചിങ് ആരംഭിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദമാമില്‍ അല്‍മുന ഇന്റര്‍നാഷണല്‍ സ്‌കൂളുമായും ജുബൈലില്‍ ദമാം ഡ്യൂണ്‍സ് സ്‌കൂളുമായും സഹകരിച്ച് കഴിഞ്ഞ വര്‍ഷമാണ് ഈ പദ്ധതി ആരംഭിച്ചത്. സൗദിയില്‍ ഇതാദ്യമായാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ കോച്ചിങ് ആരംഭിക്കുന്നതെന്ന് എഡ്യൂക്കേഷന്‍ പാര്‍ട്ടണേഴ്‌സ് കമ്പനി സിഇഒ ഡോ. ടി.പി മുഹമ്മദ്, ആസ്‌ക് ഐ ഐ ടിയന്‌സ് ചീഫ് കോഓര്‍ഡിനേറ്റര്‍ ഹര്‍ഷ് പട്ടോഡിയ എന്നിവര്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

    2007 മുതല്‍ 90 ഇല്‍ അധികം മുന്‍ ഐ ഐ ടിയന്മാരും മുപ്പതിലധികം മെഡിക്കല്‍ രംഗത്തെ പ്രമുഖരും ചേര്‍ന്ന് ഇന്ത്യയില്‍ ഡല്‍ഹി ആസ്ഥാനമായി നടത്തിവരുന്ന ഉന്നത നിലവാരം പുലര്‍ത്തുന്ന പ്രമുഖ സഥാപനമാണ് ആസ്‌ക് ഐ ഐ ടിയന്‍സ്. കഴിഞ്ഞ പത്തു വര്‍ഷമായി ഓണ്‍ലൈന്‍ സംവിധാനത്തില്‍ സൗദിയിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നീറ്റ്, ജെഇഇ തുടങ്ങിയ പരീക്ഷകളില്‍ പരിശീലനം നല്‍കി മികച്ച വിജയം കാഴ്ച വെച്ച സ്ഥാപനമാണിത്. സ്‌കൂള്‍ സമയം കഴിഞ്ഞായിരിക്കും സ്‌കൂളുകളില്‍ ഫിസിക്കല്‍ ക്ലാസുകള്‍ നടക്കുക. ഉച്ച കഴിഞ്ഞുള്ള സമയങ്ങളില്‍ വിദ്യാലയങ്ങള്‍ ഈ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനുള്ള അനുമതി കൂടി സ്ഥാപനങ്ങള്‍ക്കു ലഭിച്ചു കഴിഞ്ഞു.

    ഇന്ത്യയില്‍ നിന്നുള്ള പരിചയസമ്പന്നരായ ഐഐടിയിലെ അധ്യാപകര്‍, വിശകലനത്തോടുകൂടിയ റെഗുലര്‍ ടെസ്റ്റ് സീരീസ്, പതിവ് സംശയ നിവാരണവും ഗൃഹപാഠവും, കരിയര്‍ കൗണ്‍സിലിംഗ്, സ്വയംപഠനവും പുനരവലോകനവും, ചെറിയ ബാച്ചുകള്‍, ആറാം കഌസ് മുതലുള്ള കുട്ടികള്‍ക്കു ഫൗണ്ടേഷന്‍ ക്ലാസുകള്‍ എന്നിവയാണ് സംരംഭത്തിന്റെ പ്രത്യേകതകള്‍.
    കോച്ചിങ്ങുമായി ബന്ധപ്പെട്ട അന്യോഷണത്തിനുമായി എല്ലാ ദിവസവും രാത്രി 8 മാണി വരെ ദമ്മാം അല്‍ മുന സ്‌കൂളിലും ജുബൈല്‍ ഡ്യൂണ്‍സ് സ്‌കൂളിലും റിയാദ് മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലും എഡ്യൂക്കേഷന്‍ പാര്‍ട്നേഴ്സ് ടീമിന്റെ സേവനം ലഭ്യമായിരിക്കും. റിയാദ് ബ്രാഞ്ചിന്റെ ലോഞ്ചിങ് റിയാദ് ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നൂറുകണക്കിന് രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും സാന്നിധ്യത്തില്‍ നടന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ദുബൈയിൽ ഡ്രൈവറെ ആവശ്യമുണ്ട്
    15/09/2025
    കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച എട്ടു പേർക്ക് തടവും 2.4 കോടി രൂപ പിഴയും
    15/09/2025
    77-ാമത് എമ്മി അവാർഡ്സ് 2025 പ്രഖ്യാപിച്ചു; അഡോളസെൻസിലൂടെ 15-ാം വയസിൽ ചരിത്ര നേട്ടവുമായി ‘ഓവൻ കൂപ്പർ’
    15/09/2025
    ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ-30 ഒക്​ടോബർ 15 മുതൽ
    15/09/2025
    ജൂത കൂട്ടകൊലക്ക് വഴി തെളിയിച്ച നൂറംബർഗ് നിയമം| Story Of The Day| Sep: 15
    15/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.