റിയാദ് – റിയാദ്, അല്‍ഖര്‍ജ് നഗരങ്ങള്‍ക്ക് സമീപം എട്ട് ഡ്രോണുകള്‍ തടഞ്ഞ് തകര്‍ത്തതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. ആര്‍ക്കെങ്കിലും പരിക്കോ ആളപായമോ നാശനഷ്ടങ്ങളോ നേരിട്ടോയെന്ന കാര്യം പ്രതിരോധ മന്ത്രാലയ വക്താവ് വെളിപ്പെടുത്തിയിട്ടില്ല. റിയാദ് അമേരിക്കന്‍ എംബസിക്കു നേരെ രണ്ടു ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണമുണ്ടായതായി നേരത്തെ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചിരുന്നു. ആക്രമണത്തില്‍ എംബസി കെട്ടിടത്തില്‍ ചെറിയ തോതില്‍ അഗ്നിബാധയും നിസാര കേടുപാടുകളും സംഭവിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



