Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, January 28
    Breaking:
    • ഗൾഫ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്; ഇറാനെതിരെ അമേരിക്കൻ സൈനിക നീക്കത്തിന് തിരിച്ചടി
    • ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യമേളകളില്‍ ഒന്നായ ഗള്‍ഫുഡിന് ദുബൈയില്‍ തുടക്കമായി
    • രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം അനുവദിച്ചു
    • ശശി തരൂരിനെ സിപിഎമ്മിലെത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് എം.എ യൂസഫലി
    • ഷൂമാക്കർ തിരിച്ചുവരുന്നു; 12 വർഷത്തിന് ശേഷം ആരോഗ്യനിലയിൽ നിർണ്ണായക പുരോഗതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ദുബൈ കെ.എം.സി.സി ഏറനാട് മണ്ഡലം ‘എംഐ തങ്ങളുടെ ചിന്തകള്‍’ സിമ്പോസിയം സംഘടിപ്പിച്ചു

    എംഐ തങ്ങളുടെ ചിന്തകള്‍’ എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയം വേള്‍ഡ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഡോ. പുത്തൂര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു
    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ16/10/2025 Gulf Latest UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– എംഐ തങ്ങളുടെ ഉജ്ജ്വലമായ സ്മരണകള്‍ ഉണര്‍ത്തിയ മിറ്റ് ഓര്‍മ`25 ദുബൈയില്‍ സംഘടിപ്പിച്ചു. ‘എംഐ തങ്ങളുടെ ചിന്തകള്‍’ എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയം വേള്‍ഡ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഡോ. പുത്തൂര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഓരോ വിഷയത്തിലും വ്യക്തമായ അഭിപ്രായവും ഉറച്ച നിലപാടും പ്രകടിപ്പിച്ച വ്യക്തിത്വമായിരുന്നു എംഐ തങ്ങളെന്ന് അദ്ദേഹം അനുസ്മരിച്ചു. ലാഭനഷ്ടങ്ങള്‍ നോക്കാതെ പറയാനുള്ളത് ആരുടെ മുമ്പിലും വ്യക്തമാക്കാന്‍ ചങ്കൂറ്റം കാണിച്ചിരുന്നതായും പുത്തൂര്‍ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ദര്‍ശനവും ദൗത്യവും പഠിപ്പിച്ച മഹാനായിരുന്നു എം ഐ തങ്ങളെന്ന് എഴുത്തുകാരന്‍ റഫീഖ് തിരുവള്ളൂര് പറഞ്ഞു. മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെ സൈദ്ധാന്തിക രൂപത്തെ തലമുറകളിലേക്ക് പകര്‍ന്നുനല്‍കിയ ചിന്തകനായിരുന്നു എംഐ തങ്ങളെന്ന് ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് ഇസ്മായില്‍ ഏറാമല അഭിപ്രായപ്പെട്ടു.

    എംഐ തങ്ങളുടെ മകനും ദുബൈ ഏറനാട് മണ്ഡലം കെഎംസിസി പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് അല്‍താഫ് അധ്യക്ഷത വഹിച്ചു. പദവികള്‍ക്ക് വേണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഇന്നിന്റെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വേറിട്ട അനുഭവ പാഠമാണ് എംഐ തങ്ങളുടേത്. തനിക്കു ലഭിച്ച അവസരങ്ങളെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കി മാതൃകയാക്കിയാണ് അദ്ദേഹം നമ്മില്‍ നിന്നു വിടപറഞ്ഞതെന്നും ഓര്‍ത്തെടുത്തു. ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയത്തിന് ദാര്‍ശനികമായ മാനം നല്‍കാന്‍ ശ്രമിക്കുകയും ചിന്താപരമായി സമ്പന്നമാക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു എം ഐ തങ്ങളെന്നു വിഷയമവതരിപ്പിച്ച കെഎംസിസി മലപ്പുറം ജില്ലാ സെക്രട്ടറി ശിഹാബ് ഇരുവേറ്റി അനുസ്മരിച്ചു. ന്യൂനപക്ഷ രാഷ്ട്രീയത്തിന് എം ഐ തങ്ങള്‍ എന്ന മഹാമനീഷി നല്‍കിയ സംഭാവനകള്‍ സിമ്പോസിയത്തില്‍ ചര്‍ച്ച ചെയ്തു. ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, പത്രപ്രവര്‍ത്തകന്‍, വിവര്‍ത്തകന്‍, രാഷ്ട്രീയ നേതാവ് തുടങ്ങിയ മേഖലകളില്‍ അദ്ദേഹം നല്‍കിയ സേവനങ്ങള്‍ പ്രഭാഷകര്‍ പങ്കുവെച്ചു. മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന് തങ്ങള്‍ നല്‍കിയ ബൗദ്ധികധൈഷണിക സംഭാവനകള്‍ നിസ്തുലമാണെന്ന് തെളിയിക്കുന്നതായിരുന്നു മിറ്റ് ഓര്‍മ ’25. ദുബൈ കെഎംസിസി സ്റ്റേറ്റ് സെക്രട്ടറിമാരായ പി. വി നാസര്‍, ആര്‍. ഷുക്കൂര്‍ മലപ്പുറം ജില്ലാ കെഎംസിസി ട്രഷറര്‍ സി.വി അഷ്‌റഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫൈസല്‍ പട്ടീരി, ഫിറോസ് ഇളയേടത്ത്, ഫൈസല്‍ കുനിയില്‍, ഷിബില്‍ വടക്കന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുള്ള ഫുദൈല്‍ ഖിറാഅത്ത് നടത്തി. അനസ് മക്കാനിയില്‍, റാഫി കാവനൂര്‍, വി.പി നിഷാദ്, മര്‍സൂഖ്, അനീസ് വെള്ളേരി, അന്‍വര്‍ ജൗഹര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KMCC Dubai mi thangal
    Latest News
    ഗൾഫ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്; ഇറാനെതിരെ അമേരിക്കൻ സൈനിക നീക്കത്തിന് തിരിച്ചടി
    28/01/2026
    ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യമേളകളില്‍ ഒന്നായ ഗള്‍ഫുഡിന് ദുബൈയില്‍ തുടക്കമായി
    28/01/2026
    രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം അനുവദിച്ചു
    28/01/2026
    ശശി തരൂരിനെ സിപിഎമ്മിലെത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് എം.എ യൂസഫലി
    28/01/2026
    ഷൂമാക്കർ തിരിച്ചുവരുന്നു; 12 വർഷത്തിന് ശേഷം ആരോഗ്യനിലയിൽ നിർണ്ണായക പുരോഗതി
    28/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.