ബുറൈദ- അതിമാരക രാസലഹരിയായ മെത്താംഫെറ്റാമൈൻ വിതരണ മേഖലയിൽ പ്രവർത്തിച്ച ഇന്ത്യൻ യുവാവിനെ അൽഖസീമിൽ നിന്ന് പട്രോൾ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതിയെ തൊണ്ടിസഹിതം ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. മയക്കുമരുന്ന് കടത്തുമായും വിതരണവുമായും ബന്ധപ്പെട്ട വിവരങ്ങൾ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 999 എന്ന നമ്പറിലും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ ഹോട്ട്‌ലൈൻ 995 എന്ന നമ്പറിലും ബന്ധപ്പെട്ട് അറിയിക്കണമെന്ന് സുരക്ഷാ വകുപ്പുകൾ സൗദി പൗരന്മാരോടും പ്രവാസികളോടും അഭ്യർഥിച്ചു. മയക്കുമരുന്ന് കടത്ത്, വിതരണ മേഖലയിൽ പ്രവർത്തിക്കുന്നവരെ കുറിച്ച് നൽകുന്ന എല്ലാ വിവരങ്ങളും കർശനമായ രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുമെന്ന് സുരക്ഷാ വകുപ്പുകൾ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







