കുവൈത്ത് സിറ്റി – മിന അല്‍അഹ്‌മദി റിഫൈനറിയില്‍ ഇന്ന് പുലര്‍ച്ചെ ഡ്രോണുകള്‍ ആക്രമണം നടത്തിയതായും ഏതാനും പ്രവര്‍ത്തന യൂണിറ്റുകളില്‍ അഗ്നിബാധയുണ്ടായതായും കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ അറിയിച്ചു. എമര്‍ജന്‍സി സംഘങ്ങളും അഗ്‌നിശമന സേനയും ഉടന്‍ തന്നെ പ്രതികരണ പദ്ധതികള്‍ നടപ്പാക്കി. തീ നിയന്ത്രണവിധേയമാക്കാനും മറ്റ് സൗകര്യങ്ങളിലേക്ക് പടരുന്നത് തടയാനും പ്രവര്‍ത്തിക്കുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സ്ഥാപനങ്ങള്‍ സംരക്ഷിക്കാനും ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



