മക്ക – മക്കയിലെ പര്‍വതങ്ങളില്‍ ഒന്നില്‍ സുരക്ഷാ വകുപ്പുകള്‍ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തി. ഒരു മാസം മുമ്പ് മരണം സംഭവിച്ചതായാണ് കണക്കാക്കുന്നത്. അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയവര്‍ സുരക്ഷാ വകുപ്പുകളെ വിവരമറിയിക്കുകയായിരുന്നു.
ബന്ധപ്പെട്ട വകുപ്പുകള്‍ മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം അല്‍ശറായിഅ് പോലീസിന് കൈമാറി. ഫോറന്‍സിക് പരിശോധനകള്‍ക്കായി മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് നീക്കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group