മനാമ – ഹോട്ടലിലെ സ്വിമ്മിംഗ് പൂളിന്റെ കളിച്ചിരുന്ന കുട്ടികളെ തമാശയുടെ പുറത്ത് കുട്ടികളെ സ്വിമ്മിംഗ് പൂളിലേക്ക് തള്ളിയിട്ട അമേരിക്കൻ പൗരന് തടവ് ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി. മൂന്ന് മാസത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.
സൗദിയിൽ ജോലി ചെയ്തിരുന്ന ഇയാൾ അവധി ആഘോഷിക്കാനാണ് ബഹ്റൈനിലെ ഹോട്ടലിൽ എത്തിയത്. ബാറിൽ നിന്ന് മദ്യം കഴിച്ച ശേഷം ഇദ്ദേഹം പൂളിന്റെ അടുത്ത കളിച്ചിരുന്ന നാലു കുട്ടികളെ തള്ളിയിടുകയായിരുന്നു.
തുടർന്ന് നീന്താൻ അറിയാത്ത ഒരു നാലു വയസ്സുകാരൻ മുങ്ങി താഴ്ന്നപ്പോൾ പ്രതി തന്നെ ചാടി രക്ഷപ്പെടുത്തിയിരുന്നു.
സംഭവത്തിന് ദൃക്സാക്ഷിയായ ഒരാളുടെ മൊഴി പ്രകാരം കുട്ടികളുടെ സമ്മതമില്ലാതെയായിരുന്നു പൂളിലേക്ക് തള്ളിയിട്ടതെന്നും, 13 വയസ്സ് പ്രായമുള്ള ഒരു കുട്ടിയെ മാത്രം ഒഴിവാക്കിയെന്നും പോലീസിനോട് പറഞ്ഞു.
പ്രതി കുറ്റം നിഷേധിച്ചെങ്കിലും തെളിവുകളും സാക്ഷി മൊഴികളും പരിഗണിച്ച് കുട്ടിയുടെ ജീവനിൽ ഭീഷണിയുണ്ടാക്കിയതിന് മൂന്ന് മാസത്തെ തടവ് ശിക്ഷക്ക് വിധിക്കുകയായിരുന്നു. എതിർഭാഗം വക്കീൽ പ്രതിക്ക് സാമൂഹിക സേവനമോ, ഹൗസ് അറസ്റ്റോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട അപേക്ഷ തള്ളിക്കളഞ്ഞു.