റിയാദ്- യെമനിൽ ഹൂത്തികൾക്കെതിരെ ഇന്ന് പുലർച്ചെ നടത്തിയ വ്യോമാക്രമണങ്ങളിൽ 100ലധികം യുദ്ധവിമാനങ്ങൾ പങ്കെടുത്തതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു. ‘ഓപ്പറേഷൻ ഡോൺ ഓഫ് യെമൻ’ ആരംഭിച്ചതു മുതൽ യെമനിലെ 324 പ്രധാന ലക്ഷ്യങ്ങൾ സഖ്യസേന തകർത്തുകഴിഞ്ഞു.
കരയിലുള്ള യെമൻ സായുധ സേനയ്ക്ക് രാപ്പകൽ വ്യോമ പിന്തുണ നൽകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നീങ്ങിക്കൊണ്ടിരിക്കുന്ന ലക്ഷ്യങ്ങൾക്കെതിരായ സൈനിക നടപടികൾ തുടരുന്നതിനൊപ്പം, തന്ത്രപ്രധാനമായ ബാബൽ മന്ദബ് കടലിടുക്കിന് കനത്ത വ്യോമ സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. കരയിലുള്ള യെമൻ സർക്കാർ സേനയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും തുടർന്നും നൽകുമെന്ന് സഖ്യസേനാ വക്താവ് കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







