Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 6
    Breaking:
    • ഖാംനഇയുടെ നയങ്ങള്‍ തുടരുന്ന പുതിയ ഇറാന്‍ നേതാവിനെ അംഗീകരിക്കില്ലെന്ന് ട്രംപ്
    • ഭക്ഷ്യ ഇറക്കുമതിക്ക് ജി.സി.സി രാജ്യങ്ങള്‍ സൗദിയെ ആശ്രയിക്കേണ്ടി വരുമെന്ന് വിദഗ്ധര്‍
    • അബുദാബി വ്യാവസായിക മേഖലയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണു ആറ് പേർക്ക് പരിക്ക്
    • മിഡില്‍ ഈസ്റ്റില്‍ 23,000 ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി
    • ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കയും ഇസ്രായിലും ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നതായി ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ച് മമ്മൂട്ടി; തുടർഭരണത്തിലെ മാറ്റങ്ങളെക്കുറിച്ച് പിണറായി വിജയൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/11/2025 Gulf celebrities Events UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി– കൈരളിയുടെ രജതജൂബിലി ആഘോഷ ചടങ്ങിൽ, മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിച്ച് മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടി. തുടർഭരണത്തെക്കുറിച്ചായിരുന്നു മമ്മൂട്ടിയുടെ ആദ്യ ചോദ്യം. 10 വർഷക്കാലമായി തുടർച്ചയായി സംസ്ഥാന മുഖ്യമന്ത്രിയായ അങ്ങയുടെ ആദ്യത്തെ അഞ്ച് വർഷവും പിന്നീടുള്ള അഞ്ചുവർഷവും എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവന്നുവെന്ന് മമ്മൂട്ടി ചോദിച്ചു.
    2021ൽ തുടർഭരണം സമ്മാനിച്ചപ്പോൾ 2016-21 കാലത്ത് എന്താണോ നടപ്പാക്കിയത്, അവ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാനും നല്ല ഫലം സൃഷ്ടിക്കാനും കഴിഞ്ഞു. അതിൻറെ ഭാഗമാണ് അതിദാരിദ്ര്യമുക്ത കേരളം എന്ന നേട്ടമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

    അസാധ്യമായത് ഒന്നുമില്ലെന്ന് തെളിയിച്ച കേരള ജനതയുടെ പിന്തുണ ഉള്ളിടത്തോളം ഒരുതരത്തിലുമുള്ള ആക്ഷേപങ്ങളോ പരിഹാസങ്ങളോ തന്നെ ബാധിക്കില്ല എന്ന് മമ്മൂട്ടിയുടെ മറ്റൊരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്തി .

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അബുദാബി ഇത്തിഹാദ് അരീനയിൽ നടന്ന പരിപാടിയിൽ കൈരളിയുടെ 25-ാം വാർഷികാഘോഷം ഗംഭീര ചടങ്ങുകളോടെയാണ് നടന്നത്. മുഖ്യമന്ത്രിക്കും കൈരളി ചെയർമാൻകൂടിയായ മമ്മൂട്ടിക്കും പുറമെ കൈരളി ടിവി എം.ഡി ഡോ.ജോൺ ബ്രിട്ടാസ്, മന്ത്രി സജി ചെറിയാൻ, അബ്ദുൽ വഹാബ് എം.പി, എ. വിജയരാഘവൻ, ഡോ. ആസാദ് മൂപ്പൻ, കെ.ടി ജലീൽ എം.എൽ.എ, പി.ടി കുഞ്ഞുമുഹമ്മദ്, സി.കെ കരുണാകരൻ, മൂസ മാസ്റ്റർ, അഷ്റഫ് അലി ലുലു, സഫീർ അഹമ്മദ്, ഷംലാൽ അഹ്മദ്, ശോഭന ജോർജ് ഉൾപ്പടെ നിരവധി പ്രമുഖർ പങ്കെടുത്തു. ജയറാം, കുഞ്ചാക്കോബോബൻ, ആസിഫ് അലി, രമേഷ് പിഷാരടി, നിഖിലാ വിമൽ, അനു സിതാര, എം.ജി ശ്രീകുമാർ തുടങ്ങി പ്രമുഖരെ അണിനിരത്തിയുള്ള കലാപരിപാടികളും പരിപാടിയുടെ ഭാഗമായി അരങ്ങേറി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kairali's Silver Jubilee mammootty Pinarayi Vijayan UAE
    Latest News
    ഖാംനഇയുടെ നയങ്ങള്‍ തുടരുന്ന പുതിയ ഇറാന്‍ നേതാവിനെ അംഗീകരിക്കില്ലെന്ന് ട്രംപ്
    06/03/2026
    ഭക്ഷ്യ ഇറക്കുമതിക്ക് ജി.സി.സി രാജ്യങ്ങള്‍ സൗദിയെ ആശ്രയിക്കേണ്ടി വരുമെന്ന് വിദഗ്ധര്‍
    06/03/2026
    അബുദാബി വ്യാവസായിക മേഖലയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണു ആറ് പേർക്ക് പരിക്ക്
    06/03/2026
    മിഡില്‍ ഈസ്റ്റില്‍ 23,000 ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി
    06/03/2026
    ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കയും ഇസ്രായിലും ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നതായി ഇറാന്‍
    06/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version