ദുഷാൻബെ – കാഫ നേഷൻസ് കപ്പിൽ ആദ്യ ജയം തേടി ഒമാൻ ബൂട്ട് ഇന്നിറങ്ങും.
കിർഗിസ്ഥാനിന് എതിരെ ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരക്കാണ് ( ഒമാൻ സമയം 6:30 PM) മത്സരം.
ആദ്യ മത്സരത്തിൽ കരുത്തരായ ഉസ്ബെക്കിസ്ഥാനെ സമനിലയിൽ കുരുക്കിയാണ് ഒമാന്റെ വരവ്. അതിനാൽ സെമിയിൽ കടക്കണമെങ്കിൽ ഇന്ന് വിജയം അനിവാര്യമാണ്. തുർക്ക്മെനിസ്ഥാൻ എതിരെ കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങിയാണ് കിർഗിസ്ഥാനിന്റെ വരവ്. അതിനാൽ ഇവരും വിജയം ലക്ഷ്യമിട്ടും തന്നെയാകും കളത്തിൽ ഇറങ്ങുന്നത്.
ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ഉസ്ബെക്കിസ്ഥാന് തുർക്ക്മെനിസ്ഥാനെ നേരിടും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group