റിയാദ്- റിയാദ് ഇന്ത്യൻ എംബസിയിൽ ഡി സി എം ആയി അരുണാചൽ പ്രദേശ് സ്വദേശി ബഷീർ അഹമ്മദ് ഐ എഫ് എസ് ചുമതലയേറ്റു. 2009 ബാച്ച് ഐ എഫ് എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ മിഷനുകളിലും വിദേശകാര്യമന്ത്രാലയത്തിലും പ്രവർത്തിച്ച ശേഷമാണ് റിയാദിലെ ഉപസ്ഥാനപതിയായി എത്തിയത്.
വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന അദ്ദേഹം ബ്രിക്സ് ഉൾപ്പെടെയുള്ള വേദികളിൽ ചുമതലകൾ വഹിച്ചിരുന്നു. 2021 മുതൽ 2024 വരെ ഇന്തോനേഷ്യയിലെ ഇന്ത്യൻ എംബസിയിൽ ഡി സി എം ആയി പ്രവർത്തിച്ചു. ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വിദേശകാര്യ മന്ത്രാലയത്തിലെ യു എൻ പൊളിറ്റിക്കൽ ഡിവിഷനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







