മനാമ– ബഹ്റൈനിലെ അണ്ടർ-18 ബാസ്കറ്റ്ബോൾ ടീമംഗവും അൽ- അഹ്ലി ക്ലബ് താരവുമായ ഹുസൈൻ അൽ ഹയ്കി പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു.
പരിശീലനത്തിനിടെ കുഴഞ്ഞുവീണ ഹയ്കിയെ ഉടൻ തന്നെ രക്ഷാപ്രവർത്തകർ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുതിയ സീസണിനുള്ള ഒരുക്കങ്ങൾക്കിടെയാണ് യുവതാരത്തിന്റെ അപ്രതീക്ഷിത വിയോഗം. രാജ്യം ഏറെ പ്രതീക്ഷയർപ്പിച്ച താരമായിരുന്നു ഹുസൈൻ അൽ ഹയ്കി. ബഹ്റൈൻ കായിക ലോകത്തിന് വലിയ ഞെട്ടലാണ് യുവതാരത്തിന്റെ മരണത്തിലൂടെയുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group