Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, May 12
    Breaking:
    • ഇറാഖി മരുഭൂമിയില്‍ ഇസ്രായില്‍ സൈനിക താവളം കണ്ടെത്തിയ ഇടയന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു
    • റെവല്യൂഷണറി ഗാര്‍ഡിനു വേണ്ടി ചാരവൃത്തി; ബഹ്‌റൈനില്‍ വനിത അടക്കം മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവ്
    • മലപ്പുറത്ത് മിന്നലേറ്റ് നാല് മരണം; രണ്ട് പേർക്ക് പരിക്ക്​
    • സി.ഐ.ഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച നടത്തിയ സംഘം അറസ്റ്റില്‍
    • സൗദിയില്‍ വളവുകളില്‍ ഓവര്‍ടേക്ക് ചെയ്താല്‍ 2,000 റിയാല്‍ പിഴ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Bahrain

    റെവല്യൂഷണറി ഗാര്‍ഡിനു വേണ്ടി ചാരവൃത്തി; ബഹ്‌റൈനില്‍ വനിത അടക്കം മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/05/2026 Bahrain Crime Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ – ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിനു വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ ബഹ്‌റൈന്‍ വനിത അടക്കം മൂന്നു പേരെ ഹൈ ക്രിമിനല്‍ കോടതി ഇന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചതായി ബഹ്റൈനിലെ ടെററിസം ക്രൈംസ് പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചു. ബഹ്റൈന് എതിരെ ഭീകരാക്രമണങ്ങള്‍ നടത്തുകയും രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനിയുണ്ടാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുമായി സഹകരിച്ച കേസിലാണ് ബഹ്‌റൈന്‍ വനിതയെ കോടതി ശിക്ഷിച്ചത്. പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

    ബഹ്റൈനിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളുടെയും സ്ഥാപനങ്ങളുടെയും ചിത്രങ്ങളും കോര്‍ഡിനേറ്റുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴി പ്രചരിപ്പിക്കുന്ന ഓണ്‍ലൈന്‍ അക്കൗണ്ട് കണ്ടെത്തിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍, ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിക്കു കീഴിലെ സൈബര്‍ ക്രൈം യൂണിറ്റില്‍ നിന്ന് പബ്ലിക് പ്രോസിക്യൂഷന് റിപ്പോര്‍ട്ട് ലഭിക്കുകയായിരുന്നു. രാജ്യത്തിന്റെ സൈനിക, രാഷ്ട്രീയ, സാമ്പത്തിക നിലയെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കം അക്കൗണ്ട് പ്രസിദ്ധീകരിക്കുന്നതായി സൈബര്‍ ക്രൈം യൂണിറ്റിന്റെ നിരീക്ഷണത്തില്‍ കണ്ടെത്തി. രാജ്യത്തിനെതിരായ ഇറാന്‍ ആക്രമണത്തെ മഹത്വപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉള്ളടക്കങ്ങളും ഈ അക്കൗണ്ട് വഴി പ്രചരിപ്പിച്ചു. അന്വേഷണത്തിലൂടെ അക്കൗണ്ട് ഉപയോക്താവിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു.
    റിപ്പോര്‍ട്ട് ലഭിച്ചയുടനെ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിക്കുകയും പ്രതിയെ ചോദ്യം ചെയ്യുകയും പ്രതി കുറ്റങ്ങള്‍ സമ്മതിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബഹ്റൈന്‍ രാജ്യത്തെ ആക്രമിക്കുന്നവരെ സഹായിക്കാന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ചതായി അവര്‍ വ്യക്തമാക്കി. നിരവധി സുപ്രധാന സൈറ്റുകളുടെ ഫോട്ടോകളും കോര്‍ഡിനേറ്റുകളും അവയെ എളുപ്പത്തില്‍ ആക്രമിക്കാന്‍ കഴിയുമെന്ന് സൂചിപ്പിക്കുന്ന പ്രസ്താവനകളും പ്രതി സാമൂഹികമാധ്യമത്തിലൂടെ പോസ്റ്റ് ചെയ്തു. ഇറാന്‍ ആക്രമണമുണ്ടായ സ്ഥലങ്ങളുടെ വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്തതായും പ്രതി പറഞ്ഞു. ബഹ്‌റൈന് എതിരായ ഇറാന്‍ ആക്രമണത്തെ മഹത്വപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനുമാണ് ഇതിലൂടെ പ്രതി ഉദ്ദേശിച്ചത്. തല്‍ഫലമായി പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിയെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ ഉത്തരവിടുകയും ഹൈ ക്രിമിനല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. വിചാരണ പൂര്‍ത്തിയാക്കി ഇന്നത്തെ സെഷനില്‍ കോടതി വിധി പ്രസ്താവിക്കുകയായിരുന്നു.
    ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിനു വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ മറ്റു രണ്ട് പ്രതികളെയും ഹൈ ക്രിമിനല്‍ കോടതി ഇന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചതായി ടെററിസം ക്രൈംസ് പ്രോസിക്യൂഷന്‍ മേധാവി പറഞ്ഞു. ഇരുവര്‍ക്കും 10,000 ദീനാര്‍ വീതം പിഴയും വിധിച്ചിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Revolutionary Guard Spy
    Latest News
    ഇറാഖി മരുഭൂമിയില്‍ ഇസ്രായില്‍ സൈനിക താവളം കണ്ടെത്തിയ ഇടയന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു
    12/05/2026
    റെവല്യൂഷണറി ഗാര്‍ഡിനു വേണ്ടി ചാരവൃത്തി; ബഹ്‌റൈനില്‍ വനിത അടക്കം മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവ്
    12/05/2026
    മലപ്പുറത്ത് മിന്നലേറ്റ് നാല് മരണം; രണ്ട് പേർക്ക് പരിക്ക്​
    12/05/2026
    സി.ഐ.ഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച നടത്തിയ സംഘം അറസ്റ്റില്‍
    12/05/2026
    സൗദിയില്‍ വളവുകളില്‍ ഓവര്‍ടേക്ക് ചെയ്താല്‍ 2,000 റിയാല്‍ പിഴ
    12/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.