മനാമ– ജോലിക്കിടെ മലയാളി യുവാവ് റെസ്റ്റോറന്റിൽ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് വല്ലപ്പുഴ സ്വദേശി സൈതലവി ഷഫീഖ് (23) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ബഹ്റൈൻ ഹമദ് ടൗണിലെ ഒരു കഫ്റ്റീരിയയിൽ ജോലി ചെയ്തുവരികയായിരുന്നു. ജോലിക്കിടെ കടയിൽ കുഴഞ്ഞു വീണ ഉടൻ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്ന് മാസം മുമ്പാണ് ജോലിക്കായി മനാമയിൽ എത്തിയത്. മയ്യിത്ത് നാട്ടിൽ കൊണ്ട് പോകാനുള്ള നടപടികൾ ബഹ്റൈൻ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നുവരികയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
മാതാവ്: ഷഹർബാൻ. സഹോദരിമാർ: ഷെറിൻ ഭാനു, ആബിദ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



