മനാമ– ബഹ്‌റൈനിലെ ജന്നൂസാനിൽ വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ 16 വയസ്സുകാരി മരിച്ചു. ജന്നൂസാൻ സ്വദേശിനിയായ ദുആ അൽ മഹ്‌ഫദയാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ദുആയുടെ കുടുംബം താമസിക്കുന്ന വീടിന് തീപിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദുആയെ നാഷണൽ ആംബുലൻസ് സർവീസ് ഉടൻ തന്നെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കനത്ത പുക ശ്വസിച്ചതാണ്മരണകാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



