മനാമ– ബഹ്‌റൈൻ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ യാസീന (40) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ബഹ്‌റൈനിലെ താമസസ്ഥലത്തുവെച്ചായിരുന്നു അന്ത്യം. മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട് പറമ്പൂർ സ്വദേശി അബ്ദുസ്സമദിന്റെയും നസീമയുടെയും മകളാണ്. ഭൗതികശരീരം ഇന്ന് വൈകുന്നേരത്തോടെ നാട്ടിലേക്ക് കൊണ്ടുപോകും. കെ.എം.സി.സി ബഹ്‌റൈൻ മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. ഷദ ഹബീബ്, ദിയ ഹബീബ്, ദിഫ ഹബീബ്, ദിന ഹബീബ് എന്നിവരാണ് മക്കൾ. അജീഷ്, റജീഷ് എന്നിവർ സഹോദരങ്ങളാണ്.
യാസീനയുടെ നിര്യാണത്തിൽ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഡോ. എം.കെ. മുനീർ, പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ തുടങ്ങിയ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. വിവിധ കെ.എം.സി.സി കമ്മിറ്റികളും ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക, മത രംഗത്തെ പ്രമുഖരും വിയോഗത്തിൽ ദുഃഖം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



