Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 9
    Breaking:
    • ഗ്ലോബൽ വില്ലേജ് അനിശ്ചിത കാലത്തേക്ക് അടച്ചു, സുരക്ഷാ നടപടികളുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ
    • ടി-20 ലോകകപ്പിലെ സഞ്ജു താണ്ഡവം; ആഘോഷമാക്കി തബൂക്ക് പ്രവാസികൾ
    • ഗാസ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു
    • നിലവില്‍ വെടിനിര്‍ത്തലിന് സാധ്യതയില്ലെന്ന് ഇറാന്‍ വിദേശ മന്ത്രാലയം
    • ആംബുലൻസ് നിഷേധിച്ചു; നവജാതശിശുവിന്റെ മൃതദേഹം കാർഡ്ബോർഡ് പെട്ടിയിലാക്കി മടങ്ങി പിതാവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Bahrain

    ബഹ്‌റൈനില്‍ 32 പേര്‍ക്കും അബുദാബിയില്‍ രണ്ടു പേര്‍ക്കും പരിക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/03/2026 Bahrain Gulf Iran UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ – ഇറാന്‍ ഇന്ന് നടത്തിയ ആക്രമണങ്ങളില്‍ ബഹ്‌റൈനില്‍ 32 പേര്‍ക്കും അബുദാബിയില്‍ രണ്ടു പേര്‍ക്കും പരിക്കേറ്റു. ബഹ്‌റൈനിലെ സിത്ര പ്രദേശത്തുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 32 ബഹ്റൈന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് ശസ്ത്രക്രിയ ആവശ്യമാണ്. ശിരസ്സിനും കണ്ണിനും ഗുരുതരമായി പരിക്കേറ്റ 17 വയസ്സുള്ള പെണ്‍കുട്ടി, കൈകാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ഏഴ്, എട്ട് വയസ്സുള്ള രണ്ട് കുട്ടികള്‍, രണ്ട് മാസം പ്രായമുള്ള ഒരു കുഞ്ഞ് എന്നിവര്‍ പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റവര്‍ക്ക് പ്രത്യേക മെഡിക്കല്‍ ടീമുകളുടെ പരിചരണം ലഭിക്കുന്നു. ആക്രമണത്തെ തുടര്‍ന്ന് ആരോഗ്യ സംവിധാനം അതീവ ജാഗ്രതയിലാണ്.

    രാജ്യത്തിനെതിരെ ഇറാന്‍ ആക്രമണം ആരംഭിച്ചതിനുശേഷം 102 ബാലിസ്റ്റിക് മിസൈലുകളും 171 ഡ്രോണുകളും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞതായി ബഹ്റൈന്‍ പ്രതിരോധ സേന ജനറല്‍ കമാന്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ബഹ്റൈന്റെ വ്യോമാതിര്‍ത്തി സുരക്ഷിതമായി തുടരുന്നു. തങ്ങളുടെ ഉദ്യോഗസ്ഥരുടെ പോരാട്ട സന്നദ്ധതയെയും പ്രവര്‍ത്തന മികവിനെയും ബഹ്റൈന്‍ പ്രതിരോധ സേന പ്രശംസിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അത്യാവശ്യമില്ലെങ്കില്‍ ആളുകള്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്നും ആക്രമണങ്ങളുണ്ടാകുന്ന പ്രദേശങ്ങള്‍ ഒഴിവാക്കണമെന്നും സംശയാസ്പദമായ വസ്തുക്കളില്‍ നിന്ന് അകലം പാലിക്കണമെന്നും സൈനിക പ്രവര്‍ത്തനങ്ങളോ അവശിഷ്ട സ്ഥലങ്ങളോ ചിത്രീകരിക്കുന്നത് ഒഴിവാക്കണമെന്നും അപ്ഡേറ്റുകള്‍ക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് സിവിലിയന്‍ സ്ഥലങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും യു.എന്‍ ചാര്‍ട്ടറിന്റെയും ലംഘനമാണ്. വിവേചനരഹിതമായ ഈ ആക്രമണങ്ങള്‍ പ്രാദേശിക സമാധാനത്തിനും സുരക്ഷക്കും നേരിട്ടുള്ള ഭീഷണിയാണെന്നും ബഹ്റൈന്‍ പ്രതിരോധ സേന പറഞ്ഞു.

    ബഹ്‌റൈനിലെ അല്‍മആമീര്‍ ബാപ്‌കോ റിഫൈനറിയില്‍ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് വന്‍ അഗ്നിബാധയുണ്ടായി. ആക്രമണങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതായി ബാപ്‌കോ എനര്‍ജീസ് പറഞ്ഞു. മുന്‍കൂട്ടി തയാറാക്കിയ പദ്ധതികള്‍ പ്രകാരം പ്രാദേശിക വിപണിക്ക് ആവശ്യമായ മുഴുവന്‍ ഇന്ധനവും സ്റ്റോക്കുണ്ട്. പ്രാദേശിക വിപണിയിലെ ഇന്ധന ലഭ്യതക്ക് യാതൊരു തടസ്സവും നേരിടില്ലെന്നും ബാപ്‌കോ എനര്‍ജീസ് വ്യക്തമാക്കി.

    യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തടഞ്ഞതിനെ തുടര്‍ന്ന് അബുദാബി നഗരത്തില്‍ അവശിഷ്ടങ്ങള്‍ വീണ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ആദ്യ സംഭവത്തില്‍ ജോര്‍ദാന്‍കാരന് നിസ്സാര പരിക്കേറ്റു. രണ്ടാമത്തെ സംഭവത്തില്‍ ഈജിപ്തുകാരന് പരിക്കുകള്‍ സംഭവിച്ചു. മിസൈലുകളോ ഡ്രോണുകളോ തടഞ്ഞതിന്റെ ഫലമായാണ് അവശിഷ്ടങ്ങള്‍ വീണതെന്നും കൂടുതല്‍ വഷളാകാതെ സംഭവങ്ങള്‍ നിയന്ത്രണവിധേയമാക്കിയെന്നും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. വൈദ്യസഹായം നല്‍കാനും പ്രദേശങ്ങള്‍ സുരക്ഷിതമാക്കാനും എമര്‍ജന്‍സി സംഘങ്ങള്‍ രണ്ട് സ്ഥലങ്ങളിലും കുതിച്ചെത്തി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abudabdi Bahrain Iran attack UAE
    Latest News
    ഗ്ലോബൽ വില്ലേജ് അനിശ്ചിത കാലത്തേക്ക് അടച്ചു, സുരക്ഷാ നടപടികളുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ
    09/03/2026
    ടി-20 ലോകകപ്പിലെ സഞ്ജു താണ്ഡവം; ആഘോഷമാക്കി തബൂക്ക് പ്രവാസികൾ
    09/03/2026
    ഗാസ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു
    09/03/2026
    നിലവില്‍ വെടിനിര്‍ത്തലിന് സാധ്യതയില്ലെന്ന് ഇറാന്‍ വിദേശ മന്ത്രാലയം
    09/03/2026
    ആംബുലൻസ് നിഷേധിച്ചു; നവജാതശിശുവിന്റെ മൃതദേഹം കാർഡ്ബോർഡ് പെട്ടിയിലാക്കി മടങ്ങി പിതാവ്
    09/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.