ദുബൈ– യു.എ.ഇയിൽ വേനലവധി കഴിഞ്ഞ് സ്കൂളുകൾ വീണ്ടും പുനരാരംഭിക്കുന്ന സാഹചര്യത്തിൽ ട്രാഫിക്ക് നിയമങ്ങൾ ശക്തമാക്കി അധികൃതർ. സ്കൂൾ സോണുകളിലും, വിദ്യാർത്ഥികളെ ഇറക്കുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള സമയങ്ങളിലും ഗതാഗതം കൂടുമ്പോൾ ഉണ്ടായേക്കാവുന്ന അപകടങ്ങൾ പരമാവധി കുറക്കാനുള്ള തയ്യാറെടുപ്പിലാണ് മന്ത്രാലയം.
റോഡുകൾ സുരക്ഷിതമാക്കാൻ, ആഭ്യന്തര മന്ത്രാലയം (MOI) ‘അപകടരഹിത ദിനം’ എന്ന വാർഷിക പദ്ധതിയും ‘സുരക്ഷിത സ്കൂൾ വർഷം’ എന്ന കാമ്പയിനും ആഗസ്റ്റ് 25-ന്, പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ദിനത്തിൽ ആരംഭിക്കുന്നു.
സ്കൂൾ യാത്രകൾ സമ്മർദ്ദം നിറഞ്ഞതാകാം, പക്ഷേ ലളിതമായ നിയമങ്ങൾ എല്ലാവരും ഓർക്കണം. കുട്ടികൾക്ക് എപ്പോഴും മുൻഗണന നൽകണം. പ്രത്യേകിച്ച് സ്കൂൾ ബസുകൾ നിർത്തുന്ന സമയങ്ങളിൽ. ഈ പ്രദേശങ്ങളിൽ ശ്രദ്ധയോടെ വാഹനമോടിക്കുന്നത് പിഴകൾ ഒഴിവാക്കുന്നതിന് മാത്രമല്ല, കുട്ടികളുടെ ജീവൻ സംരക്ഷിക്കാനും സുരക്ഷിതമായ സമൂഹം കെട്ടിപ്പടുക്കാനുമാണ്. മന്ത്രാലയം വ്യക്തമാക്കി.
ദുബൈയിൽ സ്കൂളുകൾക്ക് സമീപം വാഹനമോടിക്കുമ്പോൾ ഈ സുരക്ഷാ നിയമങ്ങൾ ശ്രദ്ധിക്കുക
ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വിദ്യാർത്ഥികളെ സംരക്ഷിക്കാനും പിഴകൾ ഒഴിവാക്കാനും ഈ മാർഗനിർദേശങ്ങൾ പാലിക്കാൻ ഡ്രൈവർമാരോട് ആവശ്യപ്പെടുന്നു-:
നിരോധിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യരുത്: വികലാംഗർക്കായി നീക്കിവച്ച സ്ഥലങ്ങളിൽ പാർക്കിംഗ് ഒഴിവാക്കുക.
നിർദിഷ്ട ഡ്രോപ്പ്-ഓഫ് സോണുകൾ ഉപയോഗിക്കുക: സ്കൂൾ വാഹന ഡ്രൈവർമാർ സ്കൂളുകൾക്കായി നീക്കിവച്ച പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ് പോയിന്റുകൾ മാത്രം ഉപയോഗിക്കുക.
റോഡിന്റെ എതിർവശത്ത് നിർത്തരുത്: സ്കൂളിന്റെ എതിർവശത്ത് നിർത്തുന്നത് കുട്ടികളെ റോഡ് മുറിച്ചുകടക്കാൻ പ്രേരിപ്പിക്കും, ഇത് അപകട സാധ്യത വർധിപ്പിക്കും.
അടിയന്തര ലെയിനുകൾ ഒഴിവാക്കുക: ഈ ലെയിനുകൾ ആംബുലൻസുകൾക്കും അടിയന്തര വാഹനങ്ങൾക്കും മാത്രമാണ്.
വേഗപരിധി പാലിക്കുക: യുഎഇയിലെ മിക്ക സ്കൂൾ സോണുകളിലും 30-40 കി.മീ/മണിക്കൂർ വേഗപരിധിയാണ്. സൈനേജുകളിൽ ശ്രദ്ധിക്കുക.
സ്കൂൾ ബസ് സ്റ്റോപ്പ് സൈനുകൾ അനുസരിക്കുക: ബസ് സ്റ്റോപ്പ് സൈൻ കാണിക്കുമ്പോൾ പൂർണമായി നിർത്തി സുരക്ഷിത അകലം പാലിക്കുക.
ക്രോസിംഗ് ഗാർഡുകളുടെ നിർദേശങ്ങൾ പിന്തുടരുക: വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഗാർഡുകളുടെ സിഗ്നലുകൾ പാലിക്കുക.
ശ്രദ്ധിക്കുക: കുട്ടികൾ, പ്രത്യേകിച്ച് സ്കൂളുകൾക്ക് സമീപം, അപ്രതീക്ഷിതമായി നീങ്ങിയേക്കാം.
ശ്രദ്ധ വ്യതിചലനം ഒഴിവാക്കുക: ഫോൺ ഉപയോഗിക്കുകയോ ശ്രദ്ധ തിരിക്കുന്ന മറ്റ് കാര്യങ്ങൾ ചെയ്യുകയോ ചെയ്യരുത്.
സ്കൂൾ ബസുകൾക്ക് സമീപം വാഹനമോടിക്കൽ, ജാഗ്രതയോടെ
വിവിധ പ്രായത്തിലുള്ള കുട്ടികളെ കൊണ്ടുപോകുന്ന സ്കൂൾ ബസുകൾ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം:
- പതിവ് സ്റ്റോപ്പുകൾ: ഒന്നിലധികം വിദ്യാർത്ഥികൾ കയറുമ്പോഴോ ഇറങ്ങുമ്പോഴോ ബസ് മിനിറ്റുകളോളം നിർത്തിയേക്കാം.
- കുട്ടികൾ റോഡ് മുറിച്ചുകടക്കൽ: ബസ് നിർത്തുമ്പോൾ, പ്രത്യേകിച്ച് ചെറിയ കുട്ടികൾ, അപ്രതീക്ഷിതമായി റോഡ് മുറിച്ചുകടന്നേക്കാം.
- ബ്ലൈൻഡ് സ്‌പോട്ടുകൾ: സ്കൂൾ ബസുകൾക്ക് സാധാരണ വാഹനങ്ങളെക്കാൾ വലിയ ബ്ലൈൻഡ് സ്‌പോട്ടുകൾ ഉണ്ട്, അതിനാൽ വളരെ അടുത്ത് വാഹനമോടിക്കരുത്.
- വേഗതയും ബ്രേക്കിംഗും: അമിത വേഗതയോ പെട്ടെന്നുള്ള ബ്രേക്കിംഗോ കുട്ടികളെ ഭയപ്പെടുത്തി അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കും.
- ട്രാഫിക് നിയമം: ഒരു ദ്വിമുഖ റോഡിൽ ബസ് നിർത്തുമ്പോൾ, മുന്നിലും പിന്നിലുമുള്ള വാഹനങ്ങൾ പൂർണമായി നിർത്തണം.
സ്കൂൾ ബസ് സ്റ്റോപ്പ് സൈൻ പ്രദർശിപ്പിക്കുമ്പോൾ എന്തുചെയ്യണം:
ഒറ്റ-ലൈൻ റോഡുകളിൽ: എല്ലാ വാഹനങ്ങളും ഇരുദിശകളിലും നിർത്തി അഞ്ച് മീറ്റർ അകലം പാലിക്കണം.
മൾട്ടി-ലൈൻ റോഡുകളിൽ: ബസിന്റെ ദിശയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ മാത്രം നിർത്തി അഞ്ച് മീറ്റർ അകലം പാലിക്കണം.
യുഎഇയിൽ സ്കൂൾ യാത്രകളിൽ സാധാരണ ട്രാഫിക് പിഴകൾ
സ്കൂൾ സോൺ നിയമങ്ങൾ പാലിക്കാതിരിക്കുന്നത് ജീവന് ഭീഷണി ഉയർത്തുക മാത്രമല്ല, കനത്ത പിഴകൾക്കും കാരണമാകും:
- സ്കൂൾ ബസ് സ്റ്റോപ്പ് സൈനുകൾ അവഗണിക്കൽ: 1,000 ദിർഹം പിഴ + 10 ബ്ലാക്ക് പോയിന്റുകൾ
- സ്കൂൾ ബസുകളിൽ കുട്ടികൾ കയറുമ്പോഴോ ഇറങ്ങുമ്പോഴോ യാന്ത്രികമായി വിടരുന്ന സ്റ്റോപ്പ് സൈനുകൾ ഉണ്ട്. ഡ്രൈവർമാർ പൂർണമായി നിർത്തി കുറഞ്ഞത് അഞ്ച് മീറ്റർ അകലം പാലിക്കണം.
- സ്കൂളുകൾക്ക് സമീപം അമിത വേഗം: 300 മുതൽ 700 ദിർഹം വരെ പിഴ
- സ്കൂളുകൾക്ക് സമീപമുള്ള വേഗപരിധി സാധാരണയായി 30-40 കി.മീ/മണിക്കൂറാണ്. പരിധി മറികടന്നാൽ:
- 20 കി.മീ/മണിക്കൂർ വരെ അധികം: 300 ദിർഹം
- 30 കി.മീ/മണിക്കൂർ വരെ അധികം: 600 ദിർഹം
- 40 കി.മീ/മണിക്കൂർ വരെ അധികം: 700 ദിർഹം
കൂടാതെ, സ്കൂളുകൾക്കോ സ്കൂൾ ബസുകൾക്കോ സമീപം ഹോൺ ഉപയോഗിക്കുകയോ എഞ്ചിൻ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയോ ചെയ്യരുത്. ഉച്ചത്തിലുള്ള ശബ്ദങ്ങൾ കുട്ടികളെ ഭയപ്പെടുത്തി അപകടങ്ങൾക്ക് കാരണമാകും. ഹോൺ അല്ലെങ്കിൽ കാർ സൗണ്ട് സിസ്റ്റം ദുരുപയോഗം ചെയ്താൽ 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.